അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി കടന്നു കുതിക്കുന്നു; ഉഷ്‌ണതരംഗ മുന്നറിയിപ്പ് നൽകി

അറബ് രാജ്യങ്ങളിൽ ഉഷ്ണം വർധിക്കുന്നു. അറബ് കാലാവസ്ഥാ കേന്ദ്രം ഉഷ്ണതരം​ഗ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. അടുത്ത ബുധനാഴ്ച മുതൽ നിരവധി അറബ് രാജ്യങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടി.മിക്ക പ്രദേശങ്ങളിലും താപനില വർധിച്ച് നാൽപ്പത് ഡിഗ്രിയിലെത്തും.

ഇറാഖ്, കുവൈത്ത്, കിഴക്കൻ സൗദി അറേബ്യ എന്നിവയുടെ പല ഭാഗങ്ങളിലും 50 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. അറേബ്യൻ പെനിൻസുലയുടെ പല ഭാഗങ്ങളിലും ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യുഎഇ എന്നിവിടങ്ങളിൽ ഈ ആഴ്‌ച അവസാനത്തോടെ താപനില ഗണ്യമായി ഉയരും.

About The Author