തലശ്ശേരിയിൽ ഓട്ടോഡ്രൈവർ എം.ഡി.എം.എ.യുമായി അറസ്റ്റിൽ

തലശ്ശേരിയിൽ  ഓട്ടോഡ്രൈവർ 26.30 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റിൽ. കണ്ണവം ശിവജിനഗർ ആമിനാസിൽ കെ.വി. സഹീറാണ് (37) അറസ്റ്റിലായത്. കതിരൂർ ഭാഗത്തുനിന്ന് ഓട്ടോയിൽ കൊണ്ടുവരികയായിരുന്ന എം.ഡി.എം.എ. തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പോലീസ് പിടിച്ചത്.

9,000 രൂപയും മൊബൈൽഫോണും ഓട്ടോയിൽ നിന്ന് കണ്ടെടുത്തു. തലശ്ശേരിയിൽ ചില്ലറ വിൽപ്പന നടത്താൻ കൊണ്ടുവരികയാണെന്ന് പോലീസ് പറഞ്ഞു. സഹീറിനെ നേരത്തെ കഞ്ചാവുമായി പിടികൂടിയിരുന്നതായി പോലീസ് പറഞ്ഞു. എസ്.ഐ. വി.വി. ദീപ്തി, എസ്.ഐ. പ്രസാദ്, സിവിൽ പോലീസ് ഓഫീസർ സുബിൻ, വിജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് പിടിച്ചത്.

About The Author