സ്പോട്ട് അഡ്മിഷൻ

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലെ കെമിസ്ട്രി പഠനവകുപ്പിൽ കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി കെമിസ്ട്രി (നാനോ സയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 11-07-2024 -ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 9847421467

  • കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസിലെ ഫിസിക്സ് പഠനവകുപ്പിൽ കണ്ണൂർ സർവകലാശാലയും എംജി സർവകലാശാലയും സംയുക്തമായി നടത്തുന്ന എം എസ് സി ഫിസിക്സ് (നാനോ സയൻസ് & നാനോ ടെക്നോളജി) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്.  താല്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 10-07-2024 -ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 04972806401, 9447649820

  • കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഫൈവ് ഇയർ ഇൻ്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിൽ ജനറൽ, എസ് സി, എസ് ടി, മുസ്ലിം, ഒ ബി സി, ഇ ഡബ്ള്യൂ എസ് വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. പ്ലസ് ടൂ ആണ് അടിസ്ഥാന യോഗ്യത. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 10 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 7510396517

ടൈം ടേബിൾ  

രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ കൗൺസിലിങ് സൈക്കോളജി (മെയ് 2024), രണ്ടാം സെമസ്റ്റർ പി ജി ഡിപ്ലോമ ഇൻ ലേണിംഗ് ഡിസബിലിറ്റി (മെയ് 2024) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹാൾ ടിക്കറ്റ്

11.07.2024 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്), ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

  • അഞ്ച് (നവംബർ 2023) ആറ് (ഏപ്രിൽ 2024) സെമസ്റ്റർ ബിരുദ സ്പെഷ്യൽ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയുടെ അപേക്ഷകൾ 20.07.2024 വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്.

  • അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ, എം എസ് സി ബയോടെക്നോളജി/ ഫിസിക്സ്/ ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ& നാനോ സയൻസ് സ്പെഷ്യലൈസെഷൻ/ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ സയൻസ് സയൻസ് വിത്ത് സ്പെഷ്യലൈസഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ ജിയോളജി ഏപ്രിൽ 2024 (റഗുലർ/ സപ്ലി/ ഇംപ്രൂവ്മെന്‍റ്/ മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ 22/07 /2024 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കും.

പ്രായോഗിക പരീക്ഷകൾ 

  • രണ്ടാം സെമസ്റ്റർ ബി എസ് സി ഫുഡ് ടെക്നോളജി (റഗുലര്‍/ സപ്ലിമെന്‍ററി), ഏപ്രില്‍ 2024 ന്‍റെ പ്രായോഗിക പരീക്ഷ 2024  ജൂലൈ 10, 15  തീയതികളിലായി അതാതു കോളേജുകളില്‍ വച്ച് നടത്തുന്നതാണ് .

  • രണ്ടാം സെമസ്റ്റർ ബി എസ് സി ഹോട്ടല്‍ മാനേജ് മെന്‍റ് ആന്‍ഡ് കാറ്ററിംഗ് സയന്‍സ് (റഗുലർ/ സപ്ലിമെന്‍ററി), ഏപ്രില്‍ 2024 ന്‍റെ  പ്രായോഗിക പരീക്ഷകൾ 2024 ജൂലൈ 11 ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് കോളേജ്, തലശ്ശേരിയിൽ വച്ച് നടത്തുന്നതാണ് .

  • രണ്ടാം സെമസ്റ്റർ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീന്‍ ലേണിങ് (റഗുലർ/സപ്ലിമെന്‍ററി), ഏപ്രില്‍ 2024 ന്‍റെ പ്രായോഗിക പരീക്ഷ ജൂലൈ 11 ന്  ഉച്ചയ്ക്ക് 1.30 ന് കാഞ്ഞങ്ങാട്  നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളേജിൽ വച്ച് നടത്തുന്നതാണ്.

  • ആറാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആന്‍റ് മെഷീന്‍ ലേണിങ് (റഗുലർ/ സപ്ലിമെന്‍ററി), ഏപ്രില്‍ 2024 ന്‍റെ പ്രായോഗിക/ പ്രോജക്ട് പരീക്ഷകള്‍ ജൂലൈ 11, 12 എന്നീ തീയതികളിലായി കാഞ്ഞങ്ങാട് നെഹ്റു ആ൪ട്സ് ആന്‍റ് സയന്‍സ് കോളേജിൽ വച്ച് നടത്തുന്നതാണ് .

ടൈം ടേബിൾ വെബ് സൈറ്റിൽ ലഭ്യമാണ്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ കോളേജുമായി ബന്ധപ്പെടുക.

യു ജി പ്രവേശനം മൂന്നാം അലോട്മെന്റ്

2024 -25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള മൂന്നാം അലോട്മെന്റ് വെബ്‌സൈറ്റിൽ  പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു അലോട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. അലോട്മെന്റ് ലഭിച്ച വിദ്യാർഥികൾ അഡ്മിഷൻ ഫീ ഒടുക്കി അലോട്മെന്റ് മെമ്മോ ഡൌൺലോഡ് ചെയ്തു കോളേജിൽ പ്രവേശനത്തിന് ഹാജരാക്കേണ്ടതാണ്. 11.07.2024 തിയതിക്കുള്ളിൽ അലോട്മെന്റ് ലഭിച്ച കോളേജിൽ പ്രവേശനം നേടേണ്ടതാണ്. മുൻ അലോട്മെന്റുകളിൽ അലോട്മെന്റ് ലഭിച്ച അഡ്മിഷൻ ഫീ ഒടുക്കിയവർ വീണ്ടും പ്രസ്തുത ഫീ ഒടുക്കേണ്ടതില്ല.