അസമിലെ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച്‌ രാഹുൽ ഗാന്ധി

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും മണിപ്പൂരിലേക്ക്. രാവിലെ അസമിലെത്തിയ രാഹുൽ പ്രളയദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം മണിപ്പൂരിലേക്ക് തിരിക്കും. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടനുബന്ധിച്ച് മണിപ്പുരിലെ ജിരിബാം ജില്ലയിൽ ഇന്നു സുരക്ഷ ശക്തമാക്കി. ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തുന്നതു നിരോധിച്ചു.

ഈ ജില്ലയിലെ 3 അഭയാർഥി ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. കലാപത്തിൽ വീടു നഷ്ടപ്പെട്ട 1700 കുടുംബങ്ങൾ ക്യാമ്പുകളിലാണു കഴിയുന്നത്. പ്രതിപക്ഷനേതാവായശേഷം ലോക്സഭയിൽ നടത്തിയ കന്നി പ്രസംഗത്തിൽ മോദി മണിപ്പുർ സന്ദർശിക്കാത്ത വിഷയം ഉന്നയിച്ചിരുന്നു. മേയ് മാസത്തിനു ശേഷം ഇതു മൂന്നാം തവണയാണ് രാഹുൽ സംസ്ഥാനത്തെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 2 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചിരുന്നു.

About The Author