തളിപ്പറമ്പിൽ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിൽ പെരുമ്പാമ്പിൻകുട്ടി

തളിപ്പറമ്പ് മാർക്കറ്റ് റോഡിൽ കാൻറീനിനു മുൻവശത്തായി സ്റ്റാളിൽ ജീവനക്കാരനായ അരിയിലെ റഷീദിന്റെ KL.59K.9818 പൾസർ ബൈക്കിന്റെ ഹെഡ്ലൈറ്റിനുള്ളിൽ കയറിയ പെരുമ്പാമ്പിൻകുട്ടിയെ ഫോറെസ്റ്ൻ്റെയും MARC (Malabar Awareness & Rescue Centre For Wildlife)ൻ്റെയും റെസ്ക്യൂറായ അനിൽ തൃച്ചംബരം സ്ഥലത്തെത്തി പാമ്പിനെ പിടികൂടി അതിൻ്റെ ആവാസവ്യവസ്ഥയിൽ വിട്ടയച്ചു. ഏറെ പരിശ്രമത്തിനൊടുവിലാണ് പെരുമ്പാമ്പിൻകുട്ടിയെ പുറത്തെടുത്തത്.

റഷീദ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബൈക്ക് എടുക്കാൻ ശ്രമിച്ചപ്പോഴാണ് പാർക്ക് ചെയ്ത വണ്ടിയുടെ മുകളിൽ നിന്നും തൊലി പൊഴിക്കുന്ന അവസ്ഥയിൽ പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട റഷീദ് പേടിക്കുകയും ചുറ്റുപാടുമുള്ള ആൾക്കാരെ വിളിച്ചു കൂട്ടുകയും ചെയ്തു. റഷീദിനെ കണ്ട് പേടിച്ച പാമ്പ് വണ്ടിയുടെ ഹെഡ് ലൈറ്റിൽ കയറികൂടി. പൊതുവേ പാമ്പുകൾ ഓരോ 45 ദിവസം കൂടുമ്പോഴാണ് അതിന്റെ തൊലി പൊഴിക്കൽ നടത്താറ്. മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ പാടുള്ള പാമ്പിൻ കുഞ്ഞുങ്ങൾ ആദ്യത്തെ ഏഴു ദിവസം കൊണ്ട് തൊലി പൊഴിക്കുന്നത് കാണാറുണ്ട്.ആദ്യത്തെ തൊലി പൊഴിച്ചതിനു ശേഷം മാത്രമേ പൊതുവെ പാമ്പും കുഞ്ഞുങ്ങൾ ഭക്ഷണം എടുക്കാറുള്ളൂ.

About The Author