പഞ്ചായത്ത് റോഡുകളിലേക്ക് കെഎസ്‌ആര്‍ടിസി എത്തുമെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍

സംസ്ഥാനത്ത് ബസ് സർവ്വീസുകള്‍ക്കുള്ള റൂട്ട് പെർമിറ്റുകള്‍ നല്‍കുന്നതില്‍ കാതലായ അഴിച്ചുപണി നടത്തുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ.
തോന്നുന്ന രീതിയില്‍ വലിച്ചുവാരി റൂട്ട് പെർമിറ്റ് നല്‍കുന്നത് ഇനി നടക്കില്ലെന്നും ഇത് സംബന്ധിച്ച്‌ എംഎല്എമാര്ക്ക് കത്ത് നല്കിയിട്ടുണ്ടെന്നും സ്പീഡ് ഗവർണറില്ലാതെ വാഹനം ഓടിക്കുന്നവര്ക്കെതിരെ കര്ശന നടപടിയുണ്ടാകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.

കെഎസ്‌ആര്ടിസി ജീവനക്കാരുടെ ശമ്പളം കുടിശ്ശിക ഉടന് കൊടുത്തുതീര്ക്കുമെന്നും കെ ബി ഗണേഷ് കുമാര് പറഞ്ഞു. രണ്ട് മാസത്തിനുള്ളില് ജീവനക്കാര്ക്ക് മാസത്തിലെ ആദ്യ ദിവസങ്ങളില്‍ തന്നെ ശമ്പളം ലഭിക്കും. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ക്കായി മുഖ്യമന്ത്രിയുമായുള്ള ചര്ച്ചകള്‍ നടക്കുകയാണെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. ഗ്രാമങ്ങളിലൂടെ ഓടുന്നതിനായി സംസ്ഥാനത്ത് കെഎസ്‌ആര്ടിസി 300 മിനി ബസുകള് വാങ്ങുമെന്നും എല്ലാ പഞ്ചായത്ത് റോഡുകളിലേക്കും കെഎസ്‌ആര്ടിസി സർവ്വീസ് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബസ്സുകളുടെ പരിപാലന കാര്യത്തിലും കൃത്യമായ നടപടികള്‍ കെഎസ്‌ആർടിസിയില്‍ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ബസുകള് കഴുകുന്നതിന് ഹൗസ് കീപ്പിങ് വിംഗ് ഉണ്ടാകും. ഇവര് ബസിന്റെ വൃത്തി പരിശോധിക്കുമെന്നും ബസുകള് കഴുകുന്നതിനായി പവര്ഫുള് കംപ്രസര് വാങ്ങിയിട്ടുണ്ടെന്നും ഗണേഷ് കുമാർ പറഞ്ഞു. സംസ്ഥാനത്ത് വേഗപ്പൂട്ട് പരിശോധന വ്യാപകമായി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

About The Author