കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്

മയ്യിലിൽ  നിർത്തിയിട്ട കാർ പെട്ടെന്ന് മുന്നോട്ടെക്ക് എടുക്കുന്നതിനിടയിൽ സ്കൂട്ടറിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്. മയ്യിൽ റെയ്മണ്ട് ടൈലേഴ്സിലെ ജീവനക്കാരൻ കുറ്റ്യാട്ടൂർ പൊറോളത്തെ പി.പി. ബാബുവിനാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം കമ്പിൽ നിന്ന് പൊറോള ത്തേക്ക് വരുന്നതിനിടയിൽ മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപത്തു വെച്ചാണ് സംഭവം. ബാബുവിൻ്റെ വലതു കാൽ ഒടിഞ്ഞു.

About The Author