കണ്ണൂർ റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു

റോട്ടറി കണ്ണൂർ സെൻട്രൽ ക്ലബ്ബിൻറെ 2024 – 25 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. റൊട്ടേറിയൻ രാജേഷ് അലോറ പ്രസിഡന്റായും , റൊട്ടേറിയൻ രൂപേഷ് .കെ.പി സെക്രട്ടറിയായും സ്ഥാനമേറ്റു. ഇമ്മീഡിയറ്റ് പാ സ്റ്റ് പ്രസിഡൻറ് റൊട്ടേറിയൻ ആർ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. പാ സ്റ്റ് ഡിസ്ട്രിക്ട് ഗവർണർ റൊട്ടേറിയൻ വി ജി നായനാർ മുഖ്യാതിഥി ആയിരുന്നു. ചാർട്ടർ പ്രസിഡൻറ് റൊട്ടേറിയൻ വി .ആർ .അനന്ത നാരായണൻ സ്വാഗത പ്രസംഗവും സെക്രട്ടറി രാജേഷ് .എൻ, ക്ലബ് റിപ്പോർട്ടും അവതരിപ്പിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ ,പോയ വർഷത്തെ പ്രവർത്തന മികവിനുള്ള അവാർഡുകൾ പ്രസിഡൻറ് റൊട്ടേറിയൻ ആർ. വിനോദ് കുമാർ വിതരണം ചെയ്തു. ഈ വർഷത്തെ പ്രസിഡൻറായി സ്ഥാനമേറ്റ ശേഷം പുതിയ വർഷത്തേക്കുള്ള ക്ലബ്ബ് ഡയറക്ടർ മാരെ റൊട്ടേറിയൻ രാജേഷ് അലോറ ഇൻഡക്ട് ചെയ്തു.


സ്കൂൾ കുട്ടികൾക്കായുള്ള ദന്ത സംരക്ഷണ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം അസിസ്റ്റൻറ് ഗവർണർ നിർവഹിച്ചു. ഡോക്ടർ രഹന. എൽ, ഡോക്ടർ നീലിമ വിനോദ് എന്നിവർ പ്രോജക്ട് പ്ലക്കാർഡ് ഏറ്റുവാങ്ങി. സോണൽ കോർഡിനേറ്റർ റൊട്ടേറിയൻ രാജകുമാർ. പി ,പുതിയ അംഗത്തിന് ക്ലബ്ബ് അംഗത്വം നൽകി. ക്ലബ് ബുള്ളറ്റിൻ ഇൻസൈറ്റിന്റെ പ്രകാശനം സോണൽ ലേണിംഗ് ഫെസിലിറ്റേറ്റർ റൊട്ടേറിയൻ ഡോക്ടർ അശോകൻ. സി .കെ നിർവഹിച്ചു. ചടങ്ങിൽ ഡിസ്ട്രിക്റ്റിലെ മറ്റു ക്ലബ്ബുകളിൽ നിന്നുള്ള മെമ്പർമാരും കുടുംബാംഗങ്ങളും പങ്കെടുത്തു. സെക്രട്ടറി റൊട്ടേറിയൻ രൂപേഷ് .കെ .പി നന്ദി പ്രകാശിപ്പിച്ചു.

About The Author

You may have missed