കൂടോത്ര വിവാദത്തില്‍ നേതാക്കന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്

കോണ്‍ഗ്രസിലെ ‘കൂടോത്ര വിവാദത്തില്‍ നേതാക്കന്‍മാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ്. കൂടോത്രം ചെയ്താല്‍ പാര്‍ട്ടിയോ നേതാക്കന്മാരോ ഉണ്ടാകില്ലെന്നും അതിന് പണിയെടുക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി വിമര്‍ശിച്ചു. നെഹ്‌റുവിന്റെ പിന്‍മുറക്കാരാണ് നേതാക്കന്‍മാരെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റ്യാടിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസിന്റെ യങ്ങ് ഇന്ത്യ ബൂത്ത് ലീഡേഴ്‌സ് മീറ്റ് പരിപാടിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ ഈ വിമര്‍ശനം. പണി എടുക്കാതെ കൂടോത്രം ചെയ്താല്‍ പാര്‍ട്ടി ഉണ്ടാവില്ല. നേതാക്കന്‍മാര്‍ ആവില്ല. കൂടോത്രം ചെയ്യുന്നതിന്റെ അത്ര ബുദ്ധിമുട്ട് ഇല്ല പണി എടുക്കാന്‍ എന്നും നേതാക്കന്‍മാരെ യൂത്ത് കോണ്‍ഗ്രസ് ഓര്‍മ്മിപ്പിക്കുന്നു. ഇത് 2024 ആണ് വര്‍ഷമെന്ന് നേതാക്കന്മാര്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം കൂടോത്രത്തെ പറ്റി തനിക്ക് അറിയില്ലെന്നും അത്തരം അനുഭവം ഇല്ലന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.കെ സുധാകരന്റെ വീട്ടില്‍ നിന്നും കൂടോത്രം ചെയ്യുന്ന സാധനങ്ങള്‍ കണ്ടെത്തിയ വീഡിയോ പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും ഇടയാക്കിയിരുന്നു.

About The Author

You may have missed