കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സർവകലാശാലാ യൂണിയൻ തെരഞ്ഞെടുപ്പ്

കണ്ണൂർ സർവകലാശാലയുടെ 2023 – 24 വർഷത്തെ സർവകലാശാലാ യൂണിയൻ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലൈ ആറിന് സർവകലാശാലാ ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 10 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. തുടർന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് വോട്ടെണ്ണലും വോട്ടെണ്ണൽ കഴിയുന്ന മുറയ്ക്ക് ഫലപ്രഖ്യാപനവും നടക്കും. 5 ജനറൽ സീറ്റുകളിലേക്കും 3 എക്സിക്യൂട്ടീവ് സീറ്റുകളിലേക്കുമായി കണ്ണൂർ, കാസറഗോഡ്, വയനാട് തുടങ്ങിയ മൂന്ന് ജില്ലകളിലെ 134 വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.

ഹാൾടിക്കറ്റ്

  • അഫിലിയേറ്റഡ് കോളേജുകളിലെയും സെൻററുകളിലെയും 08.07.2024 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം സി എ -ഡിഗ്രി (റഗുലർ 2020 അഡ്മിഷൻ & സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്സി ചാൻസ് 2014-2019 അഡ്മിഷൻ) മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.

  • അഫിലിയേറ്റഡ് കോളേജുകളിൽ 10/07/2024  ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ അപ്ലൈഡ് സൈക്കോളജി (റഗുലർ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റുകളും നോമിനൽ റോളുകളും വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഹാൾടിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർഥികൾ സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.

സീറ്റൊഴിവ്

കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് പഠനവകുപ്പിൽ ഫൈവ് ഇയർ ഇൻറ്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം ഇൻ ക്ലിനിക്കൽ സൈക്കോളജി പ്രോഗ്രാമിൽ എസ് സി, എസ് ടി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലായ്  8 ന് രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നേരിട്ട് എത്തിച്ചേരണം. ഫോൺ: 0497-2782441

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാലയുടെ പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാംപസിലെ ജ്യോഗ്രഫി പഠനവകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 11/07/2024 (വ്യാഴം) രാവിലെ 11മണിക്ക് പഠനവകുപ്പിൽ വച്ച് നടത്തും. യു ജി സി നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം പഠനവകുപ്പിൽ എത്തണം. ഫോൺ: 9447085046

ലാബ് അസിസ്റ്റന്റ്

കണ്ണൂർ സർവകലാശാല പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു.  ബി എസ് സി കെമിസ്ട്രി ആണ് അടിസ്ഥാന യോഗ്യത. എം എസ് സി കെമിസ്ട്രി ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളും കോപ്പിയും സഹിതം എടാട്ട് സ്വാമി ആനന്ദതീർത്ഥ  ക്യാമ്പസിൽ പ്രവർത്തിക്കുന്ന കെമിസ്ട്രി പഠനവകുപ്പിൽ 09-07-2024 നു രാവിലെ 10.30 മണിക്ക് ഇന്റർവ്യൂവിന് ഹാജരാക്കേണ്ടതാണ്.

About The Author

You may have missed