തലശ്ശേരി മാഹി മുഴപ്പിലങ്ങാട് ബൈപാസിൽ വൻ മദ്യവേട്ട

തലശ്ശേരി  മാഹി മുഴപ്പിലങ്ങാട് ബൈപാസിൽ വൻ മദ്യവേട്ട. 13 പെട്ടികളിലായി 500 എം എ ലിൻ്റെ 234 കുപ്പി മദ്യമാണ് എക്സൈസ് സംഘം പിടി കൂടിയത്. മദ്യം കടത്താനുപയോഗിച്ച കെ എൽ 11 എ കെ 7664 ഇൻഡിഗോ കാറും കസ്റ്റഡിയിലെടുത്തു. മാടപ്പീടികയിലെ എക്സൈസ് ഓഫീലെ ലാൻ്റ് ഫോണിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ദേശീയ പാതയിലെ ടോൾ ബൂത്തിന് സമീപം വൈകിട്ട് 5 45 ഓടെയാണ് മദ്യക്കടത്ത് പിടികൂടിയത്. പയ്യന്നൂർ പെരിങ്ങോം വയക്കരയിലെ കുപ്പോൾ സ്വദേശി പി നവീൻ (26) നെയും കസ്റ്റഡിയിലെടുത്തു. മൂന്നാം തവണയാണ് മദ്യം കടത്തുന്നതെന്ന് നവീൻ എക്സൈസ് ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയിട്ടുണ്ട്.

തലശ്ശേരി എക്‌സൈസ് ഇൻസ്പെക്ടർ എം കെ മോഹൻദാസ്, പ്രിവൻ്റീവ് ഓഫീസർമാരായ കെ ബൈജേഷ് , എം. കെ സുമേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ എം. കെ പ്രസന്ന, പി. പി ഐശ്വര്യ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ കെ ബിനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

About The Author