ഇരിട്ടി പടിയൂർ പൂവം പുഴയിൽ കാണാതായ രണ്ട് വിദ്യാർത്ഥിനികൾക്കായുള്ള തിരച്ചിൽ തുടരുന്നു. മട്ടന്നൂർ എടയന്നൂര്‍ സ്വദേശിനി ഷഹര്ബാന്, ചക്കരക്കല്‍ സ്വദേശിനി സൂര്യ എന്നിവരെയാണ് കാണാതായത്. പടിയൂരിലെ സുഹൃത്തിന്റെ വീട്ടില്‍ വിരുന്നിനെത്തിയ വിദ്യാർഥിനികൾ പുഴയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു.