ഡൽഹി മഴക്കെടുതിയിൽ മരണസംഖ്യ പതിനൊന്ന് ആയി

ഡൽഹിയിലെ വെള്ളക്കെട്ടിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കൂടി മുങ്ങി മരിച്ചു. സമയപൂർ ബദലിൽ 12 വയസ്സുകരായ രണ്ട് കുട്ടികളും ഷാലിമാർ ബാഗിൽ 20 വയസ്സുകാരനുമാണ് മുങ്ങി മരിച്ചത്.

ഇതോടെ ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്.

ന​ഗ​ര​ത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​രം കാ​ണാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ത്തേ​ക്ക് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ​ൽ​ഹി​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ മ​ഴ തുടങ്ങിയത്. അതിശക്തമായ മഴയിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടും ​ഗതാ​ഗത തടസവും നേരിട്ടിരുന്നു. ചൊവ്വാഴ്ച വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

About The Author