15 വർഷം കഴിഞ്ഞ വാഹനങ്ങൾ പൊളിക്കാൻ സംസ്ഥാനത്ത് കേന്ദ്രം തുടങ്ങുന്നു; ടെൻഡർ ഉടൻ

15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കണമെന്ന കേന്ദ്രനിർദേശ പ്രകാരം വാഹനം പൊളിക്കൽകേന്ദ്രങ്ങൾ തുടങ്ങാൻ ഉടൻ ടെൻഡർ വിളിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാർ നിയമസഭയിൽ അറിയിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങൾ പൊളിക്കുന്നതിന് പകരമായി കേന്ദ്രധനസഹായമായി 150 കോടി രൂപ ലഭിക്കാനുണ്ട്. ഈ തുക ലഭിക്കാൻ പൊളിക്കൽ കേന്ദ്രത്തിന്‍റെ സാക്ഷ്യപത്രം വേണം. ഇതിനാണ് നടപടികൾ വേഗത്തിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

About The Author

You may have missed