ആർ മാനസൻ സ്‌മാരക പുരസ്ക്കാരം ഷാജു ചന്തപ്പുരക്ക്

സൂര്യ ടി വി റിപ്പോർട്ടർ ആയിരുന്ന ആർ മാനസന്റെ ഓർമ്മക്കായി ആലപ്പുഴ പ്രസ് ക്ലബ്ബും സുഹൃത്ത് വേദിയും ചേർന്ന് നൽകുന്ന പുരസ്ക്കാരം മാതൃഭൂമി ന്യൂസ് കണ്ണൂർ ബ്യുറോയിലെ സീനിയർ ക്യാമറാമാൻ ഷാജു ചന്തപ്പുരക്ക് . ആടിനെ മേയ്ച്ചുകൊണ്ട് ആയിരത്തോളം പുസ്തകങ്ങൾ വായിച്ചു തീർത്ത വീട്ടമ്മയുടെ കഥപറഞ്ഞ വാർത്തക്കാണ് പുരസ്‌ക്കാരം , മനോരമ ന്യൂസ് മുൻ പ്രിൻസിപ്പൽ ക്യാമറാമാൻ പി ജെ ചെറിയാൻ ,ഏഷ്യാനെറ്റ് മുൻ ചീഫ് ക്യാമറാമാൻ കെ പി വിനോദ് , മുൻ മാതൃഭൂമി ചീഫ് റിപ്പോർട്ടർ എസ് ഡി വേണുകുമാർ , ജന്മഭൂമി സ്പെഷ്യൽ കറസ്‌പോണ്ടന്റ് ആർ അജയ കുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് . പതിനായിരം രൂപയും ഫലകവും അടങ്ങുന്ന പുരസ്ക്കാരം നാളെ രാവിലെ 1130 ന് ആലപ്പുഴ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ മുൻ മന്ത്രി ജി സുധാകരൻ സമ്മാനിക്കും .

About The Author

You may have missed