ലഹരിക്കെതിര ചെസ്സ് : കൂടാളിയിൽ രണ്ടാംഘട്ട ക്യാമ്പയിന് തുടക്കമായി

കൂടാളി  ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും  ചെസ്സ്  പഠിപ്പിക്കുന്നതിന്റെ രണ്ടാം ഘട്ട ക്യാമ്പയിന് ലഹരി വിരുദ്ധ ദിനത്തിൽ തുടക്കമായി.
 
 എൽ പി മുതൽ ഹയർസെക്കന്ററി വരെയുള്ള പഞ്ചായത്തിലെ 15 സ്‌കൂളിൽ 206 ക്ലാസ് മുറികളിലും   ചെസ്സ് ബോർഡ് നേരത്തെ വിതരണം ചെയ്തിരുന്നു.   ജില്ലാ ചെസ്സ് അസോസിയേഷൻ സഹകരണത്തോടെയാണ് ശാസ്ത്രീയമായ രീതിയിൽ ചെസ്സ് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചെസ്സിന്റെ ശാസ്ത്രീയ പാഠങ്ങൾ പഠിപ്പിക്കുന്ന ശിൽപ്പശാലയും  നേരത്തെ പൂർത്തിയായിരുന്നു.  പഠന സമയം നഷ്ടമാകാതെ കളി പഠിപ്പിക്കുന്നതിന് വേണ്ടിയാണ് ഓരോ ക്ലാസ് മുറിയിലും ചെസ്സ് ബോർഡ് നൽകിയത്.   ഈ മാസം മുതൽ എല്ലാം സ്‌കൂളിലും ചെസ്സ് പഠനം തുടങ്ങും.
രണ്ടാം ഘട്ട ക്യാമ്പയിൻ  പട്ടാനൂർ യുപി സ്‌കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഷൈമ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പിസി ശ്രീകല അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് പി പത്മനാഭൻ പഞ്ചായത്ത് മെമ്പർ ഇകെ രമേശ്കുമാർ, കോ ഓർഡിനേറ്റർ പി കെ ബൈജു , പ്രധാനധ്യാപിക രേഖ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.

About The Author