വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍ –

അധ്യാപക നിയമനം

വളപട്ടണം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രൈമറി വിഭാഗത്തില്‍ എല്‍ പി എസ് ടി തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 28ന് രാവിലെ 10.30ന് പ്രധാനാധ്യാപികയുടെ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  0497 2778041.

അപേക്ഷ ക്ഷണിച്ചു
                                          
പട്ടികവര്‍ഗ വിഭാഗത്തിലെ നിയമബിരുദധാരികളായ യുവതീ-യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് വ്യവസ്ഥയില്‍ ജില്ലാ കോടതികളിലെ സീനിയര്‍ അഡ്വക്കേറ്റ്‌സ്/ ഗവണ്‍മെന്റ് പ്ലീഡര്‍ ഓഫീസ്, ഹൈക്കോടതി സീനിയര്‍ അക്ക്വക്കേറ്റ്‌സ്/ അഡ്വക്കേറ്റ് ജനറല്‍ ഓഫീസിനു കീഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  പട്ടികവര്‍ഗ നൈപുണ്യ വികസനത്തിന്റെ ഭാഗമായിട്ടുള്ള ഇന്റേണ്‍ഷിപ്പിന്റെ കാലാവധി മൂന്ന് വര്‍ഷമാണ്.  പ്രതിമാസം 18,000 രൂപ ഹോണറേറിയം ലഭിക്കും.
താല്‍പര്യമുള്ള നിയമ ബിരുദധാരികള്‍ (ഡിഗ്രി ഇന്‍ എല്‍ എല്‍ ബി, എല്‍ എല്‍ എം) ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ മൂന്നിന് വൈകിട്ട് നാല് മണിക്കകം കണ്ണൂര്‍ ഐ ടി ഡി പി ഓഫീസില്‍  അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700357.


ബയോമെട്രിക് മസ്റ്ററിങ് നടത്തണം

കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട  ഗുണഭോക്താക്കള്‍ ആഗസ്റ്റ് 24നകം   അക്ഷയ സെന്ററുകള്‍ വഴി  ബയോമെട്രിക് മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  0497 2706806.

പ്രവേശന പരീക്ഷാ പരിശീലനം

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനായി പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.  മാര്‍ച്ചില്‍ നടന്ന പ്ലസ്ടു പരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മിനിമം 70 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം.
താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, പരിശീലനം ക്രമീകരിക്കുന്ന സ്ഥലത്ത് താമസിച്ച്  പരിശീലനത്തില്‍ പങ്കെടുക്കുന്നതിനുള്ള സമ്മതപത്രം  രക്ഷിതാവിന്റെ സമ്മതപത്രം, പ്ലസ് വണ്‍, പ്ലസ്ടു കോഴ്‌സുകളിലെ സര്‍ട്ടിഫിക്കറ്റ്, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം ജൂലൈ 15നകം അപേക്ഷിക്കണം.  ഫോണ്‍: 0497 2700357.

ഡിഗ്രി പ്രവേശനം

ഐ എച്ച് ആര്‍ ഡിയുടെ കീഴിലുള്ള ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ബി കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ – ഓപ്പറേഷന്‍, ബി എസ്സ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളിലേക്ക് അപേക്ഷിക്കാം. www.ihrdadmissions.org മുഖേനയാണ് അപേക്ഷിക്കേണ്ടത്..  എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി സി(എച്ച്) വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍ : 8547005052, 9447596129.

പ്രിന്‍സിപ്പല്‍ നിയമനം

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ കീഴില്‍ പത്തനംതിട്ടയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ നിയമനം നടത്തുന്നു.  ഫുഡ് ടെക്‌നോളജി/ ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത.  മതിയായ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും.  ജൂലൈ 31 വരെ അപേക്ഷ സ്വീകരിക്കും.  വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.supplycokerala.com, www.cfrdkerala.in ല്‍ ലഭിക്കും.

ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പാര്‍ട്ട്-ടൈം സര്‍ട്ടിഫിക്കറ്റ്  പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാര്‍, ഡിഗ്രി/ഡിപ്ലോമ ഉള്ള നഴ്‌സിങ്, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 30നകം https://app.srccc.in/register ലൂടെയാണ് അപേക്ഷിക്കേണ്ടത്.  ഫോണ്‍: 9048110031, 8075553851. വെബ്‌സൈറ്റ്: www.srccc.in.

റെയ്ഡ്‌കോയില്‍ സൗജന്യ സര്‍വ്വീസ് ക്യാമ്പ്

സഹകരണ സ്ഥാപനമായ റെയ്ഡ്‌കോ ബ്രഷ്‌കട്ടര്‍/വീഡ് കട്ടര്‍, സ്‌പെയറുകള്‍ എന്നിവുടെ സൗജന്യ സര്‍വ്വീസ് ക്യാമ്പ് നടത്തുന്നു.  കണ്ണൂര്‍ തളാപ്പ് റെയ്ഡ്‌കോ ശാഖയില്‍ ജൂണ്‍ 28ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ക്യാമ്പ്.  50 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി ലഭിക്കുന്ന കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയുടെ രജിസ്‌ട്രേഷന്‍ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിക്കും.  താല്‍പര്യമുള്ള കര്‍ഷകര്‍ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0497 2700663, 9446005806.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ പ്രൂവിങ് റിങിന്റെ കാലിബ്രേഷന് വേണ്ടി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ അഞ്ച് ഉച്ചക്ക് 12.30 വരെ. ക്വട്ടേഷന്‍ അയക്കേണ്ട വിലാസം പ്രിന്‍സിപ്പല്‍, ഗവ. എഞ്ചിനീയറിങ് കോളേജ്, കണ്ണൂര്‍, ഫോണ്‍ 0497 2780226.

About The Author