കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ –

പി ജി പ്രവേശനം; തീയതി നീട്ടി

കണ്ണൂർ സർവകാലശാലയിലെ 2024-25 അധ്യയന വർഷത്തെ അഫിലിയേറ്റഡ് കോളേജുകളിലെ (ഗവണ്മെന്റ്/ എയ്ഡഡ് /ഗവണ്മെന്റ് എഡ്യൂക്കേഷണൽ ഇൻസ്റ്റിട്യൂഷൻ/ സെൽഫ് ഫൈനാൻസിങ്ങ്) പി ജി പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 10 വരെ നീട്ടി.

ബി എ അഫ്സൽ-ഉൽ-ഉലമ പ്രവേശനം

2024 -25 അധ്യയന വർഷത്തിൽ അഫിലിയേറ്റഡ് കോളേജുകളിലെ ബി എ അഫ്സൽ ഉൽ ഉലമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള ഫൈനൽ റാങ്ക്ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോളേജ് പ്രവേശനം 27.06.2024 മുതൽ 29.06.2024 വരെ ആയിരിക്കും.

ടൈം ടേബിൾ

മൂന്നാം സെമസ്റ്റർ എം എസ് സി സ്റ്റാറ്റിസ്റ്റിക്‌സ് വിത്ത് ഡാറ്റ അനലിറ്റിക്സ് (ഒക്ടോബർ 2023) പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക പരീക്ഷകൾ

രണ്ടാം സെമസ്റ്റർ ബി എ മ്യൂസിക് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്), ഏപ്രിൽ 2024 പ്രായോഗിക പരീക്ഷകൾ 2024 ജൂൺ 28, 29 തീയതികളിലായി പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ വെച്ച് നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാ തീയതിയിൽ മാറ്റം

2024 ജൂൺ 18, 19 തീയതികളിലായി തളിപ്പറമ്പ് സർ സയ്യിദ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നിക്കൽ സ്റ്റഡീസിൽ നടക്കേണ്ടിയിരുന്ന നാലാം സെമസ്റ്റർ എം എസ് സി മൈക്രോബയോളജി (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷകളുടെ പ്രോജക്ട് മൂല്യനിർണ്ണയം/ വൈവ-വോസി എന്നിവ 04/07/2024 ലേക്ക് മാറ്റി. പരീക്ഷ കേന്ദ്രത്തിൽ മാറ്റമില്ല.

ടൈം ടേബിൾ

കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം പി ഇ എസ് (സി ബി സി എസ് എസ്- റെഗുലർ), നവംബർ 2023 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ബി എസ് സി ഇന്റീരിയർ ഡിസൈനിങ് ആന്റ് ഫർണിഷിങ്

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജ് ഫോർ കോസ്റ്റ്യൂം ആന്റ് ഫാഷൻ ഡിസൈനിങ് അണ്ടർ ഐ ഐ എച് ടിയിൽ 2024 -25  അധ്യയന വർഷത്തിൽ ബി എസ് സി ഇന്റീരിയർ ഡിസൈനിങ് ആന്റ് ഫർണിഷിങ് എന്ന പ്രോഗ്രാം ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത പ്രോഗ്രാമിലേക്ക് 05.07 .2024  വരെ ഓൺലൈൻ ആയി  അപേക്ഷ സമർപ്പിക്കാവുന്നന്നതാണ്. കൂടുതൽ വിവരങ്ങൾ സർവകലാശാല അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author