പെരളശ്ശേരിയിലെ കിഡ്നി രോഗം ബാധിച്ച യുവാവ് ഉദാരമതികളുടെ കനിവ് തേടുന്നു

കിഡ്നി രോഗം ബാധിച്ച യുവാവ് ഉദാരമതികളുടെ കനിവ് തേടുന്നു. പെരളശ്ശേരിയിലെ പുറത്തെ വളപ്പിൽ കെ സനോജാണ് കിഡ്നി രോഗം ബാധിച്ച് കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ഡയാലിസിസ് ചെയ്ത് ജീവൻ നിലനിർത്തുന്നത്. കിഡ്നി മാറ്റിവെച്ച് മാത്രമേ സനോജിനെ ഇനി ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ 50 ലക്ഷം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.

ഒരു സഹോദരി മാത്രമുള്ള സനോജിന് കുട്ടിക്കാലത്ത് തന്നെ അച്ഛനും അമ്മയും നഷ്ടപ്പെട്ടതാണ്, പതിമൂന്നാം വയസ്സിൽ താമസിച്ചുവന്നിരുന്ന കുന്നത്ത് ഹൗസും നഷ്ടപ്പെട്ടു.മറ്റൊരു വീട്ടിലേക്ക് മാറി. ജീവിതത്തിന്റെ എല്ലാ പ്രയാസങ്ങളോടും പൊരുതി വളർന്നുവന്ന സനോജ് ഇപ്പോൾ അനുഭവിക്കുന്ന ഈ പ്രതിസന്ധി മറികടക്കാൻ ഉദാരമതികളായ ഓരോരുത്തരുടെയും സഹായം ആവശ്യമായി വന്നിരിക്കുകയാണ്. സനോജിന്റെ ജീവൻ രക്ഷിക്കുന്നതിനായി ഒരു ചികിത്സാസഹായ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്.

എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാൽ ചെയർമാനായും മഹേഷ് കൺവീനറായും ഉള്ള കമ്മറ്റിയുടെ രക്ഷാധികാരികൾ തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും കെ സുധാകരൻ എംപിയും ജില്ലാ പഞ്ചായത്ത് അംഗം ചന്ദ്രൻ കല്യാട്ട്,പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, കണ്ണൂർ കോർപ്പറേഷൻ 33 ഡിവിഷൻ കൗൺസിലർ കെ വി സവിത,പന്ത്രണ്ടാം വാർഡ് മെമ്പർ കെ വി സീന എന്നിവരാണ്.

About The Author

You may have missed