പൂന്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി

പൂന്തുറയില്‍ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പൂന്തുറ ട്രാഫിക് സ്റ്റേഷനിലെ സിപിഒ മദനകുമാര്‍ ആണ് മരിച്ചത്. പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് മദനകുമാറിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാറശ്ശാല സ്വദേശിയാണ് ഇയാള്‍. മരണകാരണം വ്യക്തമല്ല.

(ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

About The Author