നീറ്റ്, യുജി പരീക്ഷ ക്രമക്കേട്: സിബിഐ കേസ് രജിസ്റ്റർ ചെയ്തു

നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം വിദ്യാഭ്യാസ മന്ത്രാലയം കൈമാറിയതിന് പിന്നാലെയാണ് നടപടി. , ചോദ്യപേപ്പർ ചോർന്നെന്ന സംശയത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന നീറ്റ്-പിജി പരീക്ഷ അവസാന നിമിഷം മാറ്റിവച്ചിരുന്നു. തട്ടിപ്പുകാർ വിദ്യാർത്ഥികളെ ബന്ധപ്പെട്ടതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, പരീക്ഷാ ബോർഡ് പൊലീസിൽ പരാതി നൽകി. അതിനിടെ, ഗ്രേസ് മാർക്ക് നൽകിയ 1563 വിദ്യാർഥികൾക്കുള്ള നീറ്റ് യുജി പുനപരീക്ഷ ഇന്ന് നടക്കും. (CBI To Probe NEET-UG Irregularities)

മെഡിക്കൽ പരീക്ഷ ബോർഡിലെ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് നീറ്റ് പിജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി സംശയമുണ്ടായത്. തട്ടിപ്പുകാർ വൻ തുക ആവശ്യപ്പെട്ട് വിദ്യാർത്ഥികളെ ബന്ധപ്പെടുന്നതായി കണ്ടെത്തി. ടെലഗ്രാമിലൂടെയാണ്ആശയവിനിമയം നടത്തിയത്. ക്രമക്കേടിന് സാധ്യത തിരിച്ചറിഞ്ഞതോടെ പരീക്ഷ ബോർഡ് പോലീസിൽ പരാതി നൽകി. പരീക്ഷ മാറ്റിവെച്ചതായി ഇന്നലെ രാത്രിയാണ് അറിയിച്ചത്.

നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം ആരംഭിച്ചു.നീറ്റ് യുജി പരീക്ഷ ക്രമക്കേടിൽ മഹാരാഷ്ട്ര എടിഎസ് സ്വകാര്യ കോച്ചിംഗ് സെന്റർ നടത്തിയ രണ്ട് സർക്കാർ സ്കൂൾ അധ്യാപകരെ ലാത്തൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു.പരീക്ഷാക്രമക്കേടിൽ രാജ്യത്ത് വ്യാപക പ്രതിഷേധം തുടരുകയാണ്. നീറ്റ് പുനപരീക്ഷ ആവിശ്യപ്പെട്ട് ജന്ദർമന്തറിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും പ്രതിഷേധിച്ചു.ഗ്രേസ് മാർക്ക് ലഭിച്ച 1563വിദ്യാർത്ഥികൾക്ക് സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് പുനപരീക്ഷ നടന്നു.ഛത്തീസ്ഗഡിൽ 70 വിദ്യാർത്ഥികളും ചണ്ഡിഗഡിൽ മുഴുവൻ വിദ്യാർത്ഥികളും പരീക്ഷയിൽ പങ്കെടുത്തില്ല.

About The Author