എറണാകുളത്ത് ബസ് മറിഞ്ഞ് അപകടം; ബസിനടിയിൽ സ്‌കൂട്ടർ യാത്രികൻ കുടുങ്ങി

മാടവനയിൽ ‘കല്ലട’ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. മാടവനയിലെ ട്രാഫിക് സിഗ്നൽ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ബസ് മറിഞ്ഞ് ബൈക്കിന് മുകളിലേക്ക് വീണു. ഇദ്ദേഹം ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. ബംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്.

ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ സിഗ്നലിൽ ഇടിച്ച് മറിയുകയായിരുന്നു. ബസിന് തൊട്ട് പിന്നിലുണ്ടായിരുന്ന സ്‌കൂട്ടർ യാത്രികൻ ബസിനടിയിൽ പെടുകയും ചെയ്തു. ബസിനുള്ളിലെ യാത്രക്കാരെയും ബസിനടിയിൽ കുടുങ്ങിയ സ്‌കൂട്ടർ യാത്രികനെയും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാൽപതിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

About The Author