കണ്ണൂർ ചാലാട് വീട്ടിൽ നടന്ന കവർച്ച; സംഘത്തിലെ രണ്ടുപേർ പിടിയിൽ

ചാലാട് കവർച്ചക്കെത്തി വീട്ടുകാരെ ആക്രമിച് രക്ഷപ്പെട്ട സംഘത്തിലെ രണ്ടുപേർ പിടിയിൽ. വാരം മതുക്കോത്തെ pv സൂര്യൻ വലിയന്നൂരിലെ ആനന്ദൻ എന്നിവരാണ് പിടിയിലായത്. ടൗൺ ഇൻസ്പെക്ടർ ടോമി ജെ മറ്റം എസ് ഐ മാരായ സവ്യസച്ചി,പി പി ഷമിയിൽ, എം അജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള സ്കോഡാണ് പ്രതികളെ പിടികൂടിയത്. പതിനാറിന് പുലർച്ചയാണ് ചാലാട് അമ്പലത്തിന് സമീപത്തെ കിഷോറിന്റെ വീട്ടിൽ പ്രതികൾക്ക് എത്തിയത്. ഭാര്യ ലിനിയും മകൻ അഖിലും ചെറുത്തപ്പോൾ പ്രതികൾ രക്ഷപ്പെടുകയായിരുന്നു അതിസാഹസികമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാൻ ആയത്.

About The Author