ഹോപ്പ് പദ്ധതി; ജൂലൈ 15 വരെ രജിസ്റ്റർ ചെയ്യാം

എസ്.എസ്.എൽ.സി, പ്ലസ് ടു പഠനം പാതിവഴിയിൽ മുടങ്ങിയവർക്കും ഇക്കഴിഞ്ഞ പൊതു പരീക്ഷയിൽ പരാജയപ്പെട്ടവർക്കും സൗജന്യ തുടർ പഠനം സാധ്യമാക്കുന്ന കേരള പോലീസിന്റെ ഹോപ്പ് പദ്ധതിയിൽ രജിസ്‌റ്റർ ചെയ്യാം.

പഠനം പൂർത്തിയാക്കാൻ കഴിയാത്ത 18 വയസ്സിൽ താഴെ ഉള്ളവർക്ക് അതത് ജില്ലയിലെ കേന്ദ്രങ്ങളിൽ സൗജന്യ പരിശീലനം നൽകും. അവസാന തീയതി ജൂലൈ 15. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 9497900200.

About The Author