പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ സർക്കാർ ഉത്തരവായി

സാമൂഹിക സുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾ വീണ്ടും പെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ സർക്കാർ ഉത്തരവായി.
2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും 25-06-2024 മുതൽ 24.08.2024 വരെയുള്ള കാലയളവിൽ നിർബന്ധമായും പെൻഷൻ മസ്റ്ററിംഗ് ചെയ്യണം.

നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന മുന്നെ മസ്റ്ററിംഗ് ചെയ്ത എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി ഈ കാലയളവിൽ പെൻഷൻ മസ്റ്ററിംഗ് ചെയ്യണ്ടേതാണ്. (കഴിഞ്ഞ മാസം വരെ സ്പെഷ്യൽ മസ്റ്ററിങ് ചെയ്തവർ കൂടി വാർഷിക മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.) മസ്റ്ററിംഗ് ആരംഭിക്കുന്നത് 25-06-2024 മുതൽ അവസാന തിയ്യതി 24.08.2024 വരെപെൻഷൻ മസ്റ്ററിംഗ് ചെയ്യുവാൻ ഗുണഭോക്താക്കൾ തങ്ങളുടെ ആധാർ കാർഡുമായി അക്ഷയ കേന്ദ്രങ്ങളിലെത്തി എത്രയും വേഗം ഇത് പൂർത്തീകരിക്കേണ്ടത്.

About The Author