വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

താല്‍ക്കാലിക നിയമനം

ഇരിട്ടി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് പരിധിയില്‍ പ്രര്‍ത്തിക്കുന്ന ഇരിട്ടി, വയത്തൂര്‍, വെളിമാനം പ്രീ മെട്രിക് ഹോസ്റ്റലുകളിലേക്ക് കുക്കര്‍, വാച്ച് വുമണ്‍ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  പ്രായപരിധി 18 -45നും ഇടയില്‍.  കുക്ക് തസ്തികക്ക് എട്ടാം ക്ലാസും, പ്രവൃത്തി പരിചയവുമാണ് യോഗ്യത.  വാച്ച് വുമണിന് എസ് എസ് എല്‍സി.
യോഗ്യതയുള്ള സ്ത്രീകളായ ഉദേ്യാഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം  ജൂണ്‍ 25ന് രാവിലെ 10.30ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കണം.  ഫോണ്‍: 9496070388
 
പാരമ്പര്യേതര ട്രസ്റ്റി നിയമനം
തളിപ്പറമ്പ് താലൂക്കിലെ മഴൂര്‍ ധര്‍മ്മിക്കുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രം, വെളളാവ്കാവ് ദക്ഷിണാമൂര്‍ത്തി ക്ഷേത്രം, പനങ്ങാട്ടൂര്‍ വേട്ടക്കൊരുമകന്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in ലും മലബാര്‍ ദേവസ്വം ബോര്‍ഡ് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്‌പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലൈ 12ന് വൈകീട്ട് അഞ്ച് മണിക്കകം നീലേശ്വരത്തുള്ള അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.

പ്രിന്റിങ് ടെക്‌നോളജി സീറ്റൊഴിവ്

സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി 2024-25 അധ്യയന വര്‍ഷം സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ നടത്തുന്ന ഒരു വര്‍ഷത്തെ കെ ജി ടി ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ ജി ടി ഇ പ്രസ്സ്‌വര്‍ക്ക്, കെ ജി ടി ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ ്എന്നീ കോഴ്‌സുകളില്‍  സീറ്റ് ഒഴിവ്. അപേക്ഷകര്‍ എസ്എസ് എല്‍ സി അഥവാ തത്തുല്യ കോഴ്‌സ് പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ ഇ സി വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും.
അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന  സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍ 0495 2723666, 0495 2356591, 9778751339.

അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാടായി ഗവ.ഐ ടി ഐയില്‍ എന്‍ സി വി ടി അംഗീകാരമുള്ള പ്ലംബര്‍, പെയിന്റര്‍ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ www.scdditiadmission.kerala.gov.in വഴിയാണ് സമര്‍പ്പിക്കേണ്ടത്.  ആണ്‍കുട്ടികള്‍ക്ക് സൗജന്യ ഹോസ്റ്റല്‍ സൗകര്യം ലഭിക്കും.  പ്രവേശനം നേടുന്ന എല്ലാ ട്രെയിനികള്‍ക്കും യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ്, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പെട്ട ട്രെയിനികള്‍ക്ക് പ്രതിമാസ സ്റ്റൈപന്റ്, ലംപ്‌സം ഗ്രാന്റ്, ടൂള്‍ കിറ്റ് എന്നിവയും ലഭിക്കും.  80 ശതമാനം സീറ്റുകള്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്കും 10 ശതമാനം  സീറ്റുകള്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്കും സംവരണം ചെയ്തിരിക്കുന്നു.  ഫോണ്‍: 0497 2877300, 9447228499, 9995178614.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന  ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, സി സി ടി വി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 9745479354.

ഗസ്റ്റ് അധ്യാപക നിയമനം

കണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ സോഷ്യല്‍ സയന്‍സ് വിഷയത്തില്‍ ഹൈസ്‌ക്കൂള്‍ അസിസ്റ്റന്റ് തസ്തികയിലുളള  ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. പി എസ് സി നിഷ്‌കര്‍ഷിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍  യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 24ന് രാവിലെ 10.30ന് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.  ഫോണ്‍: 9400006494, 0497 2835260.

മൊബൈല്‍ഫോണ്‍ ടെക്‌നോളജി കോഴ്‌സ്

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ഫോണ്‍ ടെക്‌നോളജി കോഴ്‌സില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.  ഫോണ്‍: 9847925335, 0490 2321888.

ടെക്‌നിക്കല്‍ അസിസ്റ്റന്റ് നിയമനം

തലശ്ശേരി, തളിപറമ്പ റവന്യൂ  ഡിവിഷണല്‍ ഓഫീസുകളില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍  ഒരു വര്‍ഷകാലയളവിലേക്ക്  ഉദ്യോഗാര്‍ഥികളെ  നിയമിക്കുന്നു.  പ്രായം: 18-35.
അംഗീകൃത സര്‍വകലാശാല ബിരുദം, വേര്‍ഡ് പ്രോസസിങ്ങില്‍  സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്,   മലയാളം, ഇംഗ്ലീഷ് ടൈപ്പ്  റൈറ്റിങ്്, എം എസ് ഡബ്ല്യു യോഗ്യതയുള്ളവര്‍ക്ക്  മുന്‍ഗണന, മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ മേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
ഇന്റര്‍വ്യൂവും സര്‍ട്ടിഫിക്കറ്റ് പരിശോധനയിം ജൂലൈ 10ന് രാവിലെ 10 മണിക്ക് ജില്ലാ സാമൂഹ്യ നീതി ഓഫീസറുടെ  കാര്യാലയത്തില്‍ നടക്കും.  മലയാളം ടൈപ്പിങ് പ്രായോഗിക പരിശോധനയും ഉണ്ടാകും.  തുടര്‍ന്ന് അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറില്‍ നടക്കുന്ന  വാക് ഇന്‍  ഇന്റര്‍വ്യൂവിന് തിരിച്ചറിയല്‍ രേഖ, ആധാര്‍, പാസ് പോര്‍ട്ട് സൈസ്  ഫോട്ടോ, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുമായി നേരിട്ട് ഹാജരാകണം.

എച്ച് ഡി സി ആന്റ് ബി എം കോഴ്‌സ്

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള തലശ്ശേരി സഹകരണ കോളേജില്‍ 2024-25 വര്‍ഷത്തെ എച്ച് ഡി സി ആന്റ് ബി എം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.   ബിരുദമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ക്ക് ജൂലൈ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.  കൂടുതല്‍ വിവരങ്ങള്‍ www.scu.kerala.gov.in ല്‍ ലഭിക്കും.  ഫോണ്‍: 0490 2354065, 8590646379, 9495756653.

ജില്ലാ വികസന സമിതി യോഗം

ജില്ലാ വികസന സമിതി യോഗം ജൂണ്‍ 29ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ചേരും.

ബയോമെട്രിക് മസ്റ്ററിങ് നടത്തണം

കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ആഗസ്ത് 24 വരെയുള്ള കാലയളവില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിവയരും മസ്റ്ററിങ് നടത്തേണ്ടതാണ്.  ഫോണ്‍: 0495 2966577, 9188230577

About The Author