വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പരാതി

മലപ്പുറം വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തു.

മൂന്ന് ദിവസം മുമ്പ് രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടന്ന് മൂന്നംഗ സംഘം ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. വളാഞ്ചേരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് യുവതി പീഡനത്തിനിരയായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

About The Author