വാരം യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുത്തശ്ശി കഥ പരിപാടി സംഘടിപ്പിച്ചു
വായന മാസാചാരണം വാരം യുപി സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മുത്തശ്ശി കഥ പരിപാടി സംഘടിപ്പിച്ചു. മുൻ സ്കൂൾ എച്ച് എം,കെ പി ലളിത ടീച്ചർ ഉദ്ഘാടനം നിർവ്വഹിച്ചു . തുടർന്ന് കുട്ടികൾ മുത്തശ്ശിമാരുമായി സംവദിച്ചു . പഴയകാല രീതികളും ഓർമ്മകളും കഥകളും മുത്തശ്ശിമാർ പങ്കുവെച്ചത് കുട്ടികളിൽ കൗതുകമുണർത്തി. ചടങ്ങിന് മുൻ സി എച്ച് എം സ്കൂൾ അധ്യാപിക ലത ടീച്ചർ ആശംസയർപ്പിച്ചു. സീഡ് ക്ലബ്ബ് കൺവീനർ അഞ്ജു.ഇ സ്വാഗതമർപ്പിച്ച പരിപാടിയിൽ അധ്യക്ഷസ്ഥാനം സ്കൂൾ എച്ച് എം എ ഒ ശ്രീ ടീച്ചർ നിർവ്വഹിച്ചു. എസ് ആർ ജി കൺവീനർ എം.പ്രീന ടീച്ചർ നന്ദി അർപ്പിച്ചു. കെ ലിസി, ദീപിക പി ചന്ദ്രമിഥുന, വിഷ്ണുശങ്കർ , മുഹമ്മദ് ഹിറാഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.