അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശി ഹൃദയഘാതം മൂലം മരിച്ചു

തിരൂർ വൈലത്തൂരിൽ 9 വയസ്സുകാരൻ അയൽവീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റിനുള്ളിൽ തല കുടുങ്ങി മരിച്ച വാർത്തയറിഞ്ഞ ഷോക്കിൽ കുട്ടിയുടെ പിതാവിന്റെ ഉമ്മയും ഹൃദയഘാതംമൂലം മരണപ്പെട്ടു.വൈലത്തൂർ ചിലവിൽ സ്വദേശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസ്യ ഹജ്ജുമ്മ (ചിലവിൽ മഹല്ല് പ്രസിഡന്റ്‌ കുഞ്ഞലവി ഹാജിയുടെ ഭാര്യഎന്നിവരാണ് മരണപെട്ടത്.കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുല്‍ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മയ്യിത്ത് കോട്ടക്കല്‍ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വൈലത്തൂർ അബ്ദുല്‍ ഗഫൂറിൻ്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാൻ എന്ന കുട്ടിയാണ് ഇന്നലെ വൈകുന്നേരം അപകടത്തില്‍ പെട്ടത്. വീടിന്റെ തൊട്ടടുത്തുള്ള ഗേറ്റിലൂടെ കടന്ന് കുട്ടി അപ്പുറത്തേക്ക് പോവുകയായിരുന്നു. ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളില്‍ കുടുങ്ങി കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . അപകടം നടക്കുന്നസമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലആളുകള്‍ ഓടിക്കൂടി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നുമയ്യിത്ത് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്ഇന്ന് രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുംഇരുവരുടെയും ഖബറക്കം ഇന്ന് നടക്കും.

 

 

About The Author