കണ്ണവത്ത് ചായക്കടയിൽ അക്രമം: രണ്ടു പേർക്കെതിരെ കേസ്

കണ്ണവത്ത് ചായക്കടയിൽ അതിക്രമിച്ച് കയറി കട ഉടമകളായ ദമ്പതികളെ മർദ്ദിച്ച് സാധന സാമഗ്രികൾ അടിച്ചു തകർത്തു.മാനന്തേരി മണ്ണന്തറയിൽ ചായക്കട നടത്തുന്ന മാനന്തേരി നജ്ജാലിലെ വാഴയിൽ സതി, ഭർത്താവ് വസന്തൻ എന്നിവരെയാണ് രണ്ടംഗ സംഘം ആക്രമിച്ചത്.ഞായറാഴ്ച രാത്രി 10.30 മണിക്കാണ് സംഭവം. ചായക്കടയിൽ അതിക്രമിച്ച് കയറിയ പാനൂർ സ്വദേശികളായ യദുൽ, യശ്വന്ത് എന്നിവരാണ് മർദ്ദിച്ച ശേഷം പാത്രങ്ങളും മറ്റും നശിപ്പിച്ചത്.കടയുടമയുടെ ഭാര്യ സതിയുടെ പരാതിയിൽ കണ്ണവം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

About The Author