അരളിപ്പൂ കഴിച്ചെന്ന് സംശയം; കോലഞ്ചേരിയിൽ രണ്ട് വിദ്യാർത്ഥിനികൾ ആശുപത്രിയിൽ
അരളിപ്പൂവ് കഴിച്ചെന്ന സംശയത്തില്‍ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടി. എറണാകുളം കടയിരുപ്പ് ഗവ. ഹൈസ്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. അരളിപ്പൂവ് കഴിച്ചെന്ന് കുട്ടികള്‍ ഡോക്ടര്‍മാരോട് വ്യക്തമാക്കി. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ്.
ഇന്ന് രാവിലെ ക്ലാസില്‍വെച്ച് തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതോടെ ഇരുവരെയും കടയിരുപ്പ് സിഎച്ച്സിയില് എത്തിച്ചിരുന്നു. രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.