കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ്

19/06/2024 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബി എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ ഫലം

കണ്ണൂർ സർവകലാശാല നടത്തിയ ഏഴ് (നവംബർ 2022), എട്ട് സെമസ്റ്റർ (ഏപ്രിൽ 2023) ബിടെക് സപ്ലിമെന്ററി മേഴ്‌സി ചാൻസ് (2007 – 2014 അഡ്മിഷൻ- പാർട്ട് ടൈം ഉൾപ്പെടെ) പരീക്ഷകളുടെ ഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കുന്നതാണ്. പുന:പരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവക്ക് 28.06.2024 വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം

രണ്ടാം സെമസ്റ്റർ ബിരുദ (സപ്ലിമെന്ററി/ മേഴ്‌സി ചാൻസ് -ഏപ്രിൽ 2024 ) പരീക്ഷകൾക്ക്, തൃക്കരിപ്പൂർ ആർട്സ് &  സയൻസ് കോളേജ്, പയ്യന്നൂർ എ ഡബ്ല്യൂ എച്ഛ് അൽ ബദർ സ്പെഷ്യൽ  കോളേജ്  എന്നീ സെന്ററുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ, വിളയാങ്കോട് വാദി ഹുദാ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് & അഡ്വാൻസ്ഡ് സ്റ്റഡീസിൽ പ്രസ്തുത പരീക്ഷകൾക്ക് ഹാജരാകേണ്ടതാണ്. പരീക്ഷ സമയം രാവിലെ 10 മണി മുതൽ 1 മണി വരെ (വെള്ളിയാഴ്ചകളിൽ രാവിലെ 9 .30 മുതൽ 12 .30  വരെ).

യു ജി പ്രവേശനം: രണ്ടാം അലോട്ട്മെന്‍റ്

2024 – 25 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്‍റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത്  തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും രണ്ടാം അലോട്ട്മെന്‍റിൽ ആദ്യമായിഅലോട്ട്മെന്‍റ് ലഭിച്ചവർ 2024 ജൂൺ 19 നകം (എസ് ബി ഐ ഇ പേ വഴി) അഡ്മിഷന്‍ ഫീസ് ഓൺലൈനായി  നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. അഡ്മിഷൻ ഫീസ് 990 രൂപയാണ് (എസ് സി/ എസ് ടി വിഭാഗത്തിന് 920 രൂപ).

About The Author