വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് 2024 – 25 വര്‍ഷം ഇന്‍സുലേറ്റഡ് ഫിഷ് ബോക്‌സ് വിതരണം ചെയ്യുന്ന പദ്ധതിയിലേക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  പദ്ധതിയില്‍ 75 ശതമാനം സബ്‌സിഡിയും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്.  അപേക്ഷാ ഫോറം മത്സ്യഭവനുകളില്‍ ലഭിക്കും.  താല്‍പര്യമുള്ളവര്‍ ജൂലൈ 10നകം അതത് മത്സ്യഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2731081.

ക്വിസ് മത്സരം 22ന്

സയന്‍സ്പാര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 22ന് സയന്‍സ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒരു സ്‌കൂളില്‍ നിന്നും ഒരു വിദ്യാര്‍ഥിക്ക് പങ്കെടുക്കാം. ജൂണ്‍ 18നകം 8138040713, 7593018693 എന്ന ഫോണ്‍ നമ്പറിലോ ഗൂഗിള്‍ ലിങ്കിലോ (https://forms.gle/Ci1LQub5Fv3fqQ7R7)പേര് രജിസ്റ്റര്‍ ചെയ്യണം.  താല്‍പര്യമുള്ളവര്‍ 22ന് രാവിലെ 9.30ന് സയന്‍സ്പാര്‍ക്കില്‍ എത്തണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് സമ്മാനവും ലഭിക്കും.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കണ്ണൂര്‍ ഗവ.ഐ ടി ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  സിവില്‍/ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിഗ്രി/ ഡിപ്ലോമയും ഒന്ന്/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡിലെ എന്‍ ടി സി/ എന്‍ എ സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.  യോഗ്യരായ ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ  മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 19ന് രാവിലെ 10.30ന് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.   ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ  മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികളുടെ അഭാവത്തില്‍  ഈഴവ/ തീയ്യ/ ബില്ലവ വിഭാഗത്തിലെ  മുന്‍ഗണന ഇല്ലാത്തവരെ പരിഗണിക്കും.  ഫോണ്‍: 0497 2835183.

ഗസ്റ്റ് അധ്യാപക ഒഴിവ്

നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട്‌ടൈം മലയാളം എച്ച് എസ് ടി തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി എഡും കെ ടെറ്റും ആണ് അടിസ്ഥാന യോഗ്യത.  ഉദ്യോഗാര്‍ഥികള്‍  യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 14ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0460 2251091.

സൈക്ക്യാട്രിസ്റ്റ് നിയമനം

പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തില്‍ സൈക്ക്യാട്രിസ്റ്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  എം ബി ബി എസ്, എം ഡി (സൈക്യാട്രി)/ ഡി പി എം/ ടി സി എം സി രജിസ്‌ട്രേഷനോടുകൂടി സൈക്യാട്രിയിലുള്ള ഡി എന്‍ ബിയാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ ജൂണ്‍ 19ന് ഉച്ചക്ക് 12 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേമ്പറില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. ഫോണ്‍: 0497 2700194.

അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ഫിഷറീസ് വകുപ്പ് 2024 – 25 വര്‍ഷത്തില്‍ കടല്‍ മേഖലയില്‍ യാനങ്ങള്‍ക്ക് നടപ്പാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഗുണഭോക്താക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളവരും മത്സ്യബന്ധനയാനത്തിന് രജിസ്‌ട്രേഷന്‍, ലൈസന്‍സ് ഉള്ളവരുമായിരിക്കണം.  അപേക്ഷ ഫോറം മത്സ്യഭവനുകളില്‍ ലഭിക്കും.   ജൂലൈ 10 വരെ അപേക്ഷ സ്വീകരിക്കും.  കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും.  ഫോണ്‍: 0497 2731081.

ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീറ്റ് ഒഴിവ്

ടൂറിസം വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ മാനേജ്‌മെന്റ് സ്ഥാപനമായ ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ സീറ്റ് ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ ഓഫീസില്‍ ബന്ധപ്പെടുക.  ഫോണ്‍: 9895880075, 0497 2706904.

കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം

ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ 2019 മുതല്‍ 2023 ഒക്‌ടോബര്‍ വരെയുള്ള വര്‍ഷങ്ങളില്‍ കെ ടെറ്റ് പരീക്ഷ വിജയിച്ച്  മാര്‍ച്ച് 31ന് യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പരിശോധന പൂര്‍ത്തീകരിച്ചവരുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 14 മുതല്‍ 29 വരെ വിതരണം ചെയ്യും.  കലക്ടറേറ്റിലുള്ള ജില്ലാ   വിദ്യാഭ്യാസ ഓഫീസിലാണ് വിതരണം നടത്തുക.  ഫോണ്‍: 0497 2700167.

ഓണ്‍ലൈന്‍ ടെന്‍ഡര്‍

കണ്ണൂര്‍ ആര്‍എംഎസ്-തളിപ്പറമ്പ്-കരിമ്പം എക്സ്‌ക്ലൂസീവ് എംഎംഎസ് റൂട്ടില്‍ തപാലുകള്‍ കൊണ്ടുപോകുന്നതിന്  വാണിജ്യ വാഹനങ്ങള്‍ വാടകക്ക് ലഭ്യമാക്കുന്നതിന്  കണ്ണൂര്‍ ഡിവിഷന്‍ പോസ്റ്റ് ഓഫീസസ് സൂപ്രണ്ട് ഓണ്‍ലൈന്‍ ടെന്‍ഡര്‍ ക്ഷണിച്ചു.  ടെന്‍ഡര്‍ https://gem.gov.in എന്ന വെബ്സൈറ്റില്‍ ജൂണ്‍ 28 ഉച്ചക്ക് 2 മണിക്കകം സമര്‍പ്പിക്കണം. ഫോണ്‍ 0497 2708125, 2700841.

ടെന്‍ഡര്‍

പയ്യന്നൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസ് ഉപയോഗത്തിനായി പ്രതിമാസ വാടക അടിസ്ഥാനത്തില്‍ വാഹനം ഡ്രൈവര്‍ സഹിതം നല്‍കാന്‍ തയ്യാറുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.  ജൂണ്‍ 20ന് ഉച്ചക്ക് ഒരു മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും.   ഫോണ്‍: 04985 236166.

ക്വട്ടേഷന്‍

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ സിവില്‍ എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റിലെ സ്ട്രങ്ത് ഓഫ് മെറ്റീരിയല്‍ ടെസ്റ്റിങ് ലാബിലെ മെഷീനുകള്‍ കാലിബ്രേഷന്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 21ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 2780226.

ഇ ടെന്‍ഡര്‍

ജില്ലാ ആശുപത്രിയിലെ ഫാര്‍മസിയിലേക്ക് 2024-25 വര്‍ഷത്തേക്ക് ആവശ്യമായ പ്രിന്റഡ് മെഡിസിന്‍ കവറുകള്‍ വിതരണം ചെയ്യുന്നതിന് ഇ ടെന്‍ഡര്‍ ക്ഷണിച്ചു.  ജൂണ്‍ 25ന് ഉച്ചക്ക് രണ്ട് മണി വരെ www.etenders.gov.in ല്‍ ടെണ്ടര്‍ സ്വീകരിക്കും.

About The Author