മദ്യനയ കോഴ വിവാദം; തിരുവഞ്ചൂറിന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്

മദ്യനയ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ​ഗ്രൂപ്പിൽ ‍ഇപ്പോഴും അർജുൻ രാധാകൃഷ്ണനുണ്ട്.വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.

അർജുന്റെ ഭാര്യ പിതാവിന് ബാറുണ്ട്. ഈ രീതിയിലാണ് അദ്ദേഹം വാട്സ്ആപ്പ് ​ഗ്രൂപ്പിൽ എത്തിയത്. ഇന്നലെയാണ് നേരിട്ട് നോട്ടീസ് നൽകാൻ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാൻ അർജുൻ കൂട്ടാക്കിയില്ല. തുടർന്ന് നോട്ടീസ് മെയിൽ ചെയ്ത് നൽകുകയായിരുന്നു. വിവാദ ശബ്ദരേഖ വന്ന ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ. ഇപ്പോൾ അം​ഗം മാത്രമാണ് അർജുൻ.

About The Author