വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണപുരം ബഡ്‌സ് സ്‌കൂള്‍ ബാന്റ് സെറ്റ് ഉപകരണ കൈമാറ്റം

കുടുംബശ്രീ കണ്ണൂര്‍ ജില്ലാ മിഷന്റെ 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ണപുരം ഗ്രാമപഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന് ബാന്റ് സെറ്റ് ഉപകരണങ്ങള്‍ അനുവദിച്ചു.  ഇതിന്റെ കൈമാറ്റം ജൂണ്‍ ഏഴ് വെളളിയാഴ്ച രാവിലെ 10 മണിക്ക് കണ്ണപുരം ബഡ്‌സ് സ്‌കൂളില്‍ എം വിജിന്‍ എം എല്‍ എ നിര്‍വഹിക്കും. കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷത വഹിക്കും.

വിജയതിലകം 24 ജൂണ്‍ 7ന്

കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെയും 100 ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളെയും അനുമോദിക്കുന്നു.  ജൂണ്‍ ഏഴിന് രാവിലെ 9.30ന് സാധു കല്യാണ മണ്ഡപത്തില്‍ നടക്കുന്ന വിജയതിലകം 24 വിദ്യാഭ്യാസ സംഗമം  രജിസ്‌ട്രേഷന്‍ – പുരാരേഖ – പുരാവസ്തു – മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  ഡോ.വി ശിവദാസന്‍ എം പി അധ്യക്ഷത വഹിക്കും.  മേയര്‍ മുസ്ലീഹ് മഠത്തില്‍, കെ വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍, മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അനീഷ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.

അപേക്ഷ ക്ഷണിച്ചു
കേരളാ മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് കണ്ണൂര്‍  മേഖലാ ഓഫീസ് പരിധിയില്‍പ്പെട്ട കണ്ണൂര്‍ – കാസര്‍കോട് ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍മാരെ നിയമിക്കുന്നു. 20 നും 36 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ അതത് ജില്ലകളില്‍ സ്ഥിര താമസമുള്ളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം.  മത്സ്യത്തൊഴിലാളി കുടുംബത്തില്‍പെട്ടവര്‍ക്ക് മുന്‍ഗണന.  വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മത്സ്യത്തൊഴിലാളി കുടുംബാംഗം,  പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം matsyaboardkannur@gmail.com ലേക്കോ നേരിട്ടോ ജൂണ്‍ 15 നകം സമര്‍പ്പിക്കണം.

ഐ ടി ഐ പ്രവേശനം

കണ്ണൂര്‍ വനിത ഐ ടി ഐയില്‍ എന്‍ സി വി ടി അഫിലിയേഷന്‍ ലഭിച്ച ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  രണ്ട് വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് ഒരു വര്‍ഷത്തെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി എന്നിവയാണ് കോഴ്‌സുകള്‍. അപേക്ഷ ഓണ്‍ലൈനായി https://itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴിയും https://det.kerala.gov.in ല്‍ ഉള്ള ലിങ്ക് വഴിയും ജൂണ്‍ 29ന് വൈകിട്ട് അഞ്ച് മണി വരെ സമര്‍പ്പിക്കാം.  ഫോണ്‍: 0497 2835987, 9446677256.

അധ്യാപക നിയമനം; അഭിമുഖം 21ന്

വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി  മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി എസ് സി ഹോട്ടല്‍ മാനേജ്‌മെന്റ് ആന്റ് കാറ്ററിങ് സയന്‍സ് കോഴ്‌സില്‍ ഇംഗ്ലീഷ്, ഫ്രഞ്ച്, ഫുഡ് സയന്‍സ് ആന്റ് ന്യൂട്രിഷന്‍, അക്കൗണ്ടന്‍സി, ഹോട്ടല്‍ എഞ്ചിനീയറിങ് ആന്റ് ഫെസിലിറ്റി പ്ലാനിങ്  എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനായി മണിക്കൂര്‍ വേതന  അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍   ബിരുദാനന്തര ബിരുദം, നെറ്റ് എന്നിവയാണ് യോഗ്യത.  ഉദ്യോഗാര്‍ഥികള്‍  ബയോഡാറ്റ kihmkannur@gmail.com ലേക്ക് അയക്കുകയും ജൂണ്‍ 21ന്  10  മണിക്ക് കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ബന്ധപ്പെട്ട രേഖകള്‍  സഹിതം   ഹാജരാകുകയും ചെയ്യണം. ഫോണ്‍: 9567463159, 0490 2353600.

താല്‍ക്കാലിക നിയമനം

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്‌സ്മാന്‍ (വെല്‍ഡിങ്, കാര്‍പ്പെന്ററി, ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക്  താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ ടി ഐ/ ടി എച്ച് എസ് എല്‍ സിയാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം  ജൂണ്‍ 10ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 9400006495, 04972871789.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന വെല്‍ഡര്‍ ടിഗ് ആന്റ മിഗ്, ഡിപ്ലോമ ഇന്‍ മൊബൈല്‍ഫോണ്‍ ടെക്‌നോളജി, സി സി വി ടി, ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ ലാന്റ് സര്‍വെ, ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫോണ്‍: 7560865447, 9745479354, 9447311257.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പന്ന്യന്നൂര്‍ ഗവ.ഐ ടി ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസറ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  യോഗ്യരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 10ന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം.
എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്.    യോഗ്യരായ ഇ ഡബ്ല്യു എസ് വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 10ന് രാവിലെ 10.30ന്  കൂടിക്കാഴ്ചക്ക് ഹാജരാകണം.  വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം.  ഫോണ്‍: 0490 2318650.

കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ഒഴിവ്
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ഏഴോം നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയില്‍ ഒഴിവുണ്ട്.  അപേക്ഷകര്‍ ഒന്നാം ക്ലാസ്സ് പി ജി ഡി സി എ/ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം യോഗ്യതയുളളവരായിരിക്കണം. താല്‍പര്യമുളളവര്‍ ജൂണ്‍ 19ന് രാവിലെ 10.30ന് കോളേജില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 0497 2877600, 8547005059, 9567086541.

സീറ്റ് ഒഴിവ്
വിനോദ  സഞ്ചാര  വകുപ്പിനു  കീഴിലുള്ള  കേരള  ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കോളേജില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത   ബി എസ് സി ഹോട്ടല്‍  മാനേജ്‌മെന്റ്  ആന്റ് കാറ്ററിങ്  സയന്‍സ്  കോഴ്‌സില്‍  സീറ്റ് ഒഴിവുണ്ട്. താല്‍പര്യമുള്ള  45 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായ  വിദ്യാര്‍ഥികള്‍  ആവശ്യമായ  രേഖകള്‍  സഹിതം  കോളേജില്‍  ഹാജരാകുക.  ഫോണ്‍: 9567463159, 0490 2353600, 6282393203. ഇ മെയില്‍ : principal.kihm@kerala.gov.in.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍വിമന്‍ (സാഫ്) ന്റെ ജില്ലാ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു.  അപേക്ഷകര്‍ എം എസ് ഡബ്ല്യു (കമ്മ്യൂണിറ്റി ഡവലപ്‌മെന്റ്)/ എം ബി എ (മാര്‍ക്കറ്റിങ്) യോഗ്യതയുള്ളവരായിരിക്കണം. ടു വീലര്‍ ലൈസന്‍സ് അഭിലഷണീയം.  പ്രായം 2024 ജൂണ്‍ അഞ്ചിന് 35 വയസ് കവിയരുത്.
താല്‍പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 19ന് രാവിലെ 9.30ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2732487.

താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.പോളിടെക്നിക് കോളേജില്‍ 2024-25  അധ്യയന വര്‍ഷത്തേക്ക് ഇലക്ട്രോണിക്‌സ്  ഡിപ്പാര്‍ട്ട്‌മെന്റില്‍ വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍/ഡെമോണ്‍സ്ട്രേറ്റര്‍, വുഡ് ആന്റ്‌പേപ്പര്‍ ടെക്‌നോളജി  ഡിപ്പാര്‍ട്ട്‌മെന്റില്‍  ട്രേഡ് ടെക്നീഷ്യന്‍ എന്നീ  ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം  നടത്തുന്നു. ട്രേഡ് ടെക്നീഷ്യന് ഐ ടി ഐ/തത്തുല്യവും  വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍ക്ക് ഇലക്ട്രിക്കല്‍ ട്രേഡില്‍ ഡിപ്ലോമയുമാണ് യോഗ്യത.  അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക്ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം, അധിക യോഗ്യതയുണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂണ്‍ 11ന്  രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0497 2835106.
പാര്‍ട്ട്‌ടൈം അധ്യാപക നിയമനം
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള തലശ്ശേരി സഹകരണ പരിശീലന കോളേജിലേക്ക് ജെ ഡി സി, എച്ച് ഡി സി ആന്റ് ബി എം ക്ലാസുകളില്‍ പാര്‍ട്ട് ടൈം  അധ്യാപക ഒഴിവുണ്ട്. യോഗ്യത: എം കോം, എച്ച് ഡി സി/ എച്ച് ഡി സിയും ബികോം  ബിരുദവും.  താല്‍പര്യമുള്ളവര്‍ ജൂണ്‍ 10ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍: 0490 2354065, 8590646379, 9495756653.

ലോഗോ ക്ഷണിച്ചു
കേരള വനഗവേഷണ സ്ഥാപനം സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു.  തിരഞ്ഞെടുക്കുന്ന ലോഗോക്ക് സാക്ഷ്യപത്രവും ഫലകവും സമ്മാനിക്കും.  ഒരാള്‍ക്ക് പരമാവധി മൂന്ന് സൃഷ്ടികള്‍ വരെ അയക്കാം.  ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം training@kfri.org ല്‍ സൃഷ്ടികള്‍ ലഭ്യമാക്കണം. ഫോണ്‍: 0487 2690100.

About The Author

You may have missed