മണ്‍സൂണില്‍ മഴ യാത്രകളുമായി ആനവണ്ടി: മഴക്കാലത്തും വ്യത്യസ്ത യാത്രകളുമായി ബഡ്ജറ്റ് ടൂറിസം സെല്‍

പൈതല്‍ മല

മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന പൈതല്‍ മലയിലേക്ക്: രാവിലെ 6.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ടു പൈതല്‍മല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയം തട്ട് എന്നിവ സന്ദര്‍ശിച്ചു രാത്രി ഒമ്പത് മണിയോടുകൂടി കണ്ണൂരില്‍ തിരിച്ചെത്തുന്നു. ഭക്ഷണവും എന്‍ട്രി ഫീയും ഉള്‍പ്പെടെ ഒരാള്‍ക്ക് 950 രുപയാണ് ചാര്‍ജ്. ജൂണ്‍ 14, 23 തീയതികളിലാണ് യാത്ര.

കോഴിക്കോട്
രാവിലെ 6.30 നു കണ്ണൂരില്‍ നിന്നും പുറപ്പെട്ടു ജാനകികാട്, പെരുവണ്ണമുഴി ഡാം, കേരളത്തിലെ സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന കരയാതുംപാറ, തോണികടവ് ടവര്‍ എന്നിവ സന്ദര്‍ശിച്ചു രാത്രി ഒമ്പതിന് കണ്ണൂരില്‍ തിരിച്ചെത്തുന്ന പാക്കേജിനു 950 രൂപയാണ് ചാര്‍ജ്.  16, 30 തീയതികളിലാണ് യാത്ര പുറപ്പെടുന്നത്.

റാണിപുരം
അഡ്വഞ്ചര്‍ ടൂറിസ്റ്റുകളുടെ പറുദീസ ആയ റാണിപുരത്തേക്ക് രാവിലെ ആറ് മണിക്ക് പുറപ്പെട്ട് റാണിപുരം, ബേക്കല്‍ ഫോര്‍ട്ട്, ബേക്കല്‍ ബീച്ച് ആന്റ് പാര്‍ക്ക് എന്നിവ സന്ദര്‍ശിച്ചു രാത്രി ഒമ്പത് മണിയോടുകൂടി കണ്ണൂരില്‍ തിരിച്ചെത്തുന്നു.  ഒരാള്‍ക്ക് 950 രൂപയാണ് ചാര്‍ജ്. ജൂണ്‍ 23 നാണ് ആദ്യ യാത്ര.

വയനാട്
രാവിലെ  ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് തുഷാര ഗിരി വെള്ളച്ചാട്ടം സന്ദര്‍ശിച്ചു മനോഹരമായ താമരശ്ശേരി ചുരം വഴി വയനാട്ടിലേക്ക് പ്രവേശിക്കുന്ന പാക്കേജില്‍ എന്‍ ഊര് ആദിവാസി പൈതൃകഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം, ലക്കിടി വ്യൂ പോയിന്റ്, ചങ്ങല മരം എന്നിവ സന്ദര്‍ശിക്കുന്നു, ഭക്ഷണവും എന്‍ട്രി ഫീയും ഉള്‍പ്പെടെ ഒരാള്‍ക്ക് 1310 രൂപയാണ്.

വാഗമണ്‍ – മൂന്നാര്‍
മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ സന്ദര്‍ശിക്കുന്ന ഡെസ്റ്റിനേഷനായ വാഗമണ്ണിലേക്കുള്ള യാത്ര ജൂണ്‍ 14, 21 തീയതികളില്‍ (വെള്ളി) വൈകിട്ട് ഏഴ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ കണ്ണൂരില്‍ എത്തുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്.  പാക്കേജില്‍ ഭക്ഷണവും താമസവും ഉള്‍പ്പെടെ ഒരാള്‍ക്ക് 4100 രൂപയാണ് ചാര്‍ജ്. 8089463675, 9497007857.

About The Author