രാഹുല്‍ ഗാന്ധിയുടെ ദേശീയ ജാതി സെന്‍സസ് ആവശ്യം ഉപാധിയായി വെച്ച് ജെ ഡി യു

രാഹുല്‍ ഗാന്ധിയുടെ ദേശീയ ജാതി സെന്‍സസ് ആവശ്യം ഉപാധിയായി വെച്ച് ജെ ഡി യു. അഗ്നിപഥ് പദ്ധതി പുനഃപരിശോധിക്കണമെന്നും ജാതി സെൻസസ് നടത്തണമെന്നും ആവശ്യപ്പെട്ടുവെന്ന് എൻ.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.

ജാതിസെൻസസിനെ ഒരു പാർട്ടിയും നിഷേധിച്ചിട്ടില്ല. ബിഹാർ അതിൽ നേരത്തെ വഴികാട്ടിയിട്ടുണ്ട്. പ്രധാനമന്ത്രി പോലും ജാതിസെൻസസിനെ എതിർത്തിട്ടില്ലെന്നും ത്യാഗി പറഞ്ഞു. നിരുപാധിക പിന്തുണയാണ് എൻ.ഡി.എക്ക് നൽകുന്നത്. ബിഹാറിന് പ്രത്യേക പദവി എന്നുള്ളത് തങ്ങളുടെ മനസിലും ഹൃദയത്തിലുമുണ്ട്. വിഭജനത്തിന് ശേഷം ബിഹാർ നേരിട്ട സാഹചര്യം മറികടക്കാൻ പ്രത്യേക പദവി നൽകലല്ലാതെ മറ്റു മാർഗങ്ങളില്ലെന്നും ത്യാഗി പറഞ്ഞു.

അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ ജനരോഷം നിലനിൽക്കുന്നുണ്ട്. ജനങ്ങൾക്ക് എതിർപ്പുള്ള മാനദണ്ഡങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.തങ്ങൾ ഏക സിവിൽകോഡിന് എതിരല്ല. പക്ഷേ മുഖ്യമന്ത്രിമാർ, രാഷ്ട്രീയപ്പാർട്ടികൾ, സമൂഹത്തിന്റെ വിവിധ വിഭാഗത്തിൽപ്പെട്ടവർ തുടങ്ങി എല്ലാവരുമായും ചർച്ച നടത്തിയ ശേഷം മാത്രമേ അത് നടപ്പാക്കാവൂ എന്ന് അദ്ദേഹം പറഞ്ഞു.

ഏക സിവിൽകോഡിനെ എതിർക്കില്ലെന്നും എല്ലാവരുമായും ചർച്ച നടത്തിയ ശേഷം മാത്രമേ അത് നടപ്പാക്കാവൂ എന്നും കെ.സി ത്യാഗി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ തന്നെ നിയമ കമ്മീഷന് കത്തെഴുതിയിരുന്നു.

About The Author