സിറ്റിക്കോത്ത്’ പ്രകാശനം ചെയ്തു

പ്രമുഖ സാഹിത്യകാരൻ സാഹിർ പുത്തലത്ത് സംവിധാനം ചെയ്ത സിറ്റിക്കോത്ത് എന്ന ഡോക്യുമെൻ്ററി പ്രകാശനം ചെയ്തു. കണ്ണൂർ സിറ്റിയുടെ ഗതകാല, സമകാലിക ജീവിതരീതികളുടെ ദൃശ്യവിസ്മയം ഒരുക്കിയ സിറ്റിക്കോത്തിൻ്റെ ക്യാമറ ചലിപ്പിച്ചത് പ്രമുഖ സംവിധായകനായ ജലീൽ ബാദുഷായാണ്. വ്യാഴാഴ്ച്ച സിറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മേയർ മുസ്ലിഹ് മഠത്തിലാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. മുഹമ്മദ് ഷിഹാദിൻ്റെ അദ്ധ്യക്ഷതയിൽ സാഹിർ പുത്തലത്ത് ഡോക്യുമെൻ്ററി വിവരണം നൽകി. അഷ്റഫ് ബംഗാളി മുഹല്ല, കെ ഷഹറാസ്, ടി ശറഫുദ്ധീൻ, ജലീൽ ബാദുഷാ, അബു അൽമാസ്, യൂനുസ് കണ്ണൂർ, ഫിൽസർ സൂപ്പിയാർ, സക് ലൂൻ, റുഷ്ദി ബിൻ റഷീദ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. എം എസ് ഉമ്മർ സ്വാഗതവും ജമാൽ കണ്ണൂർ സിറ്റി നന്ദിയും പറഞ്ഞു.

About The Author

You may have missed