വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ആയുര്‍വേദ ആശുപത്രിയിലെ നവീകരിച്ച സ്ത്രീകളുടെ വാര്‍ഡ് ഉദ്ഘാടനം 7ന്
ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഐ പി വിഭാഗത്തില്‍ നവീകരിച്ച സ്ത്രീകളുടെ വാര്‍ഡിന്റെ ഉദ്ഘാടനം ജൂണ്‍ ഏഴിന് രാവിലെ ഒമ്പത് മണിക്ക് രജിസ്‌ട്രേഷന്‍, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിക്കും.
 
അപേക്ഷ ക്ഷണിച്ചു
ഡി ജി ആര്‍ (ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റ്) വിമുക്തഭടന്‍മാരായ ഉദേ്യാഗാര്‍ഥികളില്‍ നിന്നും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  വിശദ വിവരങ്ങള്‍ www.dgrindia.gov.in ല്‍ ലഭിക്കും.  യോഗ്യരായ  വിമുക്തഭടന്‍മാര്‍ ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിക്കകം ഡി ജി ആര്‍ സൈറ്റില്‍ നല്‍കിയ പ്രഫോര്‍മയില്‍ എക്‌സല്‍ ഷീറ്റില്‍ ഓണ്‍ലൈനായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ  മെയിലില്‍ (zswokannur@gmail.com) സമര്‍പ്പിക്കണം.  അപേക്ഷയോടൊപ്പം ഡിസ്ചാര്‍ജ്ജ് ബുക്ക്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ പകര്‍പ്പം സമര്‍പ്പിക്കണം.  ഫോണ്‍: 0497 2700069
താല്‍ക്കാലിക നിയമനം
പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക് കോളേജില്‍ ബസ് ഡ്രൈവര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  യോഗ്യത: എസ് എസ് എല്‍ സി.  പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം പോളിടെക്‌നിക് കോളേജില്‍  ജൂണ്‍ 10ന് രാവിലെ 10.30ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 9495535206.
ബിരുദാനന്തര ബിരുദ കോഴ്‌സിന് അപേക്ഷിക്കാം
ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ എം കോം  ഫിനാന്‍സ്, എം എസ് സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ അപേക്ഷ ക്ഷണിച്ചു.   എസ് സി/ എസ് ടി/ ഒ ഇ സി/ ഒ ബി സി (എച്ച്) വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ഫോണ്‍: 8547005052, 9447596129.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സായ വെയര്‍ഹൗസ് ആന്റ് ഇന്‍വെന്ററി മാനേജ്മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ് എസ് എല്‍ സി. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക.  ഫോണ്‍: 0490 2321888, 8136802304.
കമ്പ്യൂട്ടര്‍ പരിശീലനം
 എസ് ആര്‍ സി കേരളയുടെ കീഴില്‍ ജില്ലയില്‍ നടത്തുന്ന പി ജി ഡി സി എ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഡെസ്‌ക് ടോപ്പ് പബ്ലിഷിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷെ ക്ഷണിച്ചു.  ബിരുദധാരികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും പി ജി ഡി സി എ കോഴ്‌സിനും പത്താം ക്ലാസ് വിജയിച്ചവര്‍ക്ക് ഡി സി എ, ഡി ടി പി, അക്കൗണ്ടിങ് എന്നീ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.  എസ് സി/ എസ് ടി വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും.  ജൂണ്‍ 10 വരെ അപേക്ഷിക്കാം.  ഫോണ്‍: 8547181000.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ്

ഐ എച്ച് ആര്‍ ഡി പ്ലസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി നിര്‍മ്മിത ബുദ്ധി അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ കോഴ്‌സ് തുടങ്ങുന്നു. ഇന്‍ട്രൊഡക്ഷന്‍ ടു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന അഞ്ച് ദിവസത്തെ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.  ജൂണ്‍ 11 മുതല്‍ 15 വരെ നടത്തുന്ന കോഴ്‌സിന്റേ ഫീസ് 500 രൂപയാണ്.  https://www.ihrd.ac.in/index.php/ai12 വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ – 100/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2023 ഡിസംബര്‍ 13ന് പി എസ് സി നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

അധ്യാപക നിയമനം
മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അറബിക്, ഇംഗ്ലീഷ്, വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.  താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 10ന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

മെറിറ്റ് അവാര്‍ഡിന് അപേക്ഷിക്കാം

2023-24 അധ്യയന വര്‍ഷം എസ് എസ് എല്‍ സി, പ്ലസ്ടു, തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസ്സാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയില്‍ അംഗത്വമെടുത്ത്  കുടിശ്ശികയില്ലാതെ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറവും കൂടുതല്‍ വിവരങ്ങളും www.kmtboard.in ല്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം ജൂലൈ 15നകം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരള മദ്രസ്സാധ്യാപക ക്ഷേമനിധി ഓഫീസ്, കെ യു ആര്‍ ഡി എഫ് സി ബില്‍ഡിങ്, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍ പി ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 0495 2966577, 9188230577.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ജില്ലയില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളില്‍ അഡ്‌ഹോക്ക് വ്യവസ്ഥയില്‍ താല്‍ക്കാലിക ഡോക്ടര്‍മാരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.  യോഗ്യത: എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍. താല്‍പര്യമുള്ളവര്‍ ജൂണ്‍ 12ന് രാവിലെ 10.30ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ബയോഡാറ്റയും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഹാജരാകണം.  ഫോണ്‍: 0497 2700194.
സീറ്റ് ഒഴിവ്
കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ 2024-25 വര്‍ഷത്തെ ജെ ഡി സി കോഴ്‌സിന് ഒഴിവുള്ള സീറ്റുകളിലേക്ക്  സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 0497 2706790, 9747541481, 9497859272.
ക്വട്ടേഷന്‍
കണ്ണൂര്‍ റീസര്‍വ്വെ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസ് ആവശ്യത്തിലേക്ക് നാല് വീല്‍ ടാക്‌സി ബൊലേറോ/ സുമോ/ടവേര ജീപ്പ് പോലുള്ള വാഹനങ്ങള്‍ പ്രതിമാസ വാടകക്ക് നല്‍കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ജൂണ്‍ 18ന് ഉച്ചക്ക് രണ്ട് മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 9495614115, 8078448820.
ലേലം
കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജ് ക്യാമ്പസ് ബി ബ്ലോക്ക് പരിസരത്തെ മരങ്ങള്‍ ജൂണ്‍ 11ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ലേലം ചെയ്യും.
ഗവ.എഞ്ചിനീയറിങ് കോളേജിനോടനുബന്ധിച്ച സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ എസ് എം ആങ്കിള്‍സ് ജൂണ്‍ 20ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും.

About The Author