മട്ടന്നൂരിൽ വീട്ടിലേക്ക് സ്ഫോടക വസ്തു എറിഞ്ഞു; പ്രതികൾ പോലീസ് പിടിയിൽ

മട്ടന്നൂർ കൊടോളിപ്രത്തിനു സമീപമുള്ള ജിബിൻപുലിയങ്കോടന്റെ വീട്ടിലേക്കാണ് സ്ഫോടക വസ്തു എറിഞ്ഞത്.ചൊവ്വാഴ്ച രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. പടക്കമാണെന്നു കരുതി പുറത്തിറങ്ങിയപ്പോൾ വീട്ടുകാർക്കുനേരെയും സ്ഫോടക വസ്തു കത്തിച്ചു എറിഞ്ഞു . എന്നാൽ സമീപത്തെ മരത്തിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. അവിടെ നിന്നും പൊട്ടിയതിനാൽ മരത്തിന്റെ ഇലകളെല്ലാം കരിഞ്ഞ നിലയിലാണുള്ളത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് അക്രമം നടത്തിയത്.

വീട്ടുകാർ മട്ടന്നൂർ പോലീസിൽ പരാതി നൽകി. കണ്ടാലറിയാവുന്ന 2 പേരുടെ വിവരങ്ങളും വീട്ടുകാർ പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് എത്തി സ്ഥലത്തു പരിശോധന നടത്തുകയും തുടർ നടപടികളിലേക്ക് കടക്കുകയുമായിരുന്നു. അന്വേഷണത്തിൽ 2 പേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. കൊടോളിപ്രം സ്വദേശികളായ VC രാജീവൻ, TV പ്രദീപൻ എന്നിവരാണ് പിടിയിലായത്. മൂന്നാമന് വേണ്ടി പോലീസ് തെരച്ചികൾ ആരംഭിച്ചു. രാഷ്ട്രീയ വിരോധമാണ് കാരണമെന്നു കരുതുന്നു.

About The Author

You may have missed