തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. നിലവിൽ എൻഡിഎയുടെ ലീഡ് നില 293 സീറ്റുകളിലെത്തി. ഇന്ത്യ സഖ്യം 192 സീറ്റുകളിലാണ് മുന്നിൽ. എന്നാൽ കേരളത്തിൽ യുഡിഎഫ് 11 എൽഡിഎഫ് 6 എൻഡിഎ 1 എന്ന നിലയിലാണ് ലീഡ്.

തൃശൂരിൽ സുരേഷ് ഗോപി മുന്നിൽ, 7690 വോട്ടുകൾക്ക് ബിജെപി മുന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ മൂന്നാം സ്ഥാനത്ത്. വടകര കെ ക്ക് ശൈലജ മുന്നിൽ. വയനാട്ടിൽ രാഹുൽ ഗാന്ധി മുന്നിട്ട് നിൽക്കുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ലീഡ് തിരികെപ്പിടിച്ചു. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ ഏറെ മുന്നിൽ.

കണ്ണൂരിൽ അൽപ്പം വൈകിയ ശേഷമാണ് വോട്ടെണ്ണൽ ആരംഭിച്ചത്. കണ്ണൂരിൽ ആദ്യ സൂചനകൾ യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന് അനകൂലമാണ്. ഇടുക്കിയിൽ ആദ്യസൂചനകളിൽ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് വളരെ മുന്നിലാണ്. എറണാകുളത്ത് യുഡിഎഫ് മുന്നിലാണ്. കൊല്ലത്ത് എൻകെ പ്രേമചന്ദ്രൻ മുന്നിട്ട് നിൽക്കുകയാണ്.

തമിഴ്നാട്ടിൽ ഇന്ത്യാ സഖ്യം മുന്നിട്ട് നിൽക്കുകയാണ്. പഞ്ചാബിൽ ആദ്യമുന്നേറ്റം കോൺഗ്രസിനാണ്. ബിഹാറിലും യുപിയിലും എൻഡിഎ സഖ്യം മുന്നിട്ട് നിൽക്കുന്നു. കർണാടകയിൽ എൻഡിഎ ആദ്യ ഘട്ടത്തിൽ മുന്നിലാണ്. രാജസ്ഥാനിലും തെലങ്കാനയിലും എൻഡിഎ മുന്നിട്ട് നിൽക്കുന്നു. പശ്ചിമബംഗാളില്‍ ഒരു സീറ്റില്‍ സിപിഐഎം മുന്നിലാണ്.

About The Author

You may have missed