കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഹാൾടിക്കറ്റ്

സർവകലാശാല പഠനവകുപ്പുകളിലെ നാലാം സെമസ്റ്റർ എം എ/ എം എസ് സി/ എം ബി എ/ എം ലിബ് ഐ എസ് സി/ എം സി എ/ എൽ എൽ എം/ എം പി എഡ് ഡിഗ്രി (സി ബി സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി), മെയ് 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (2014 -2022 അഡ്മിഷൻ -സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024, അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി/ മേഴ്‌സി ചാൻസ്) ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

പ്രായോഗിക/ പ്രോജക്ട്/ വാചാ പരീക്ഷകൾ

  • നാലാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് (റഗുലർ/ സപ്ലിമെൻററി), ഏപ്രിൽ 2024 പ്രായോഗിക/ പ്രോജക്ട് പരീക്ഷകൾ 2024  ജൂൺ 06, 07, 10 എന്നീ തീയതികളിൽ കോളേജ് ഫോർ കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്, തോട്ടടയിൽവച്ച് നടത്തുന്നതാണ്.

  • നാലാം സെമസ്റ്റർ ബി എസ് സി ബയോടെക്നോളജി/ ഫോറസ്റ്ററി / മൈക്രോ ബയോളജി/ സുവോളജി/ ബയോ കെമിസ്ട്രി/ ജോഗ്രഫി/ഡിഗ്രി ഏപ്രിൽ 2024, പ്രായോഗിക പരീക്ഷകൾ, 2024 ജൂൺ 6മുതൽ ജൂൺ 21 വരെ അതാതു കോളേജുകളിൽ നടക്കും.

  • നാലാം സെമസ്റ്റർ ബി. എ.മ്യൂസിക് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പ്രായോഗികപരീക്ഷകൾ 2024 ജൂൺ 7-ന്പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻആർട്സിൽ വെച്ച് നടക്കും

  • നാലാം സെമസ്റ്റർ പി ജി ഡിഗ്രി ഏപ്രിൽ 2024 പ്രായോഗികപരീക്ഷകൾ,പ്രൊജക്ട്,വൈവ-വോസി എന്നിവ താഴെ പറയുന്ന തീയതികളിൽ അതത് കോളേജിൽ വച്ച് നടത്തപ്പെടുന്നതാണ്.

1. എക്കണോമിക്സ് – ജൂൺ 13, 14, 20

2. എം.കോം – ജൂൺ 6, 7, 10, 11

3. ഇലക്ട്രോണിക്സ് – ജൂൺ 19, 20, 21

4. ഇംഗ്ലീഷ് – ജൂൺ 10, 11

5. ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ – ജൂൺ 11

6. മാത്തമാറ്റിക്സ് – ജൂൺ 11 മുതൽ 15 വരെ

7. കമ്പ്യൂട്ടർ സയൻസ് – ജൂൺ 6, 7

8. ബോട്ടണി – ജൂൺ 11 മുതൽ 21 വരെ

9. ജിയോളജി – ജൂൺ 19 മുതൽ 21 വരെ

10. സ്റ്റാറ്റിസ്റ്റിക്സ് – ജൂൺ 6, 20, 21

11. ഹിന്ദി – ജൂൺ 10

12. ഹിസ്റ്ററി – ജൂൺ 12 മുതൽ 20 വരെ

13. ഫിലോസഫി – ജൂൺ 14

14. കന്നഡ – ജൂൺ 10, 11

15. മലയാളം – ജൂൺ 5

16. എം എസ് ഡബ്ള്യൂ -ജൂൺ 5 മുതൽ 11 വരെ

17. ഫിസിക്സ് – ജൂൺ 18 മുതൽ 24 വരെ

18. മൈക്രോബയോളജി & ബയോടെക്നോളജി – ജൂൺ 10 മുതൽ 27 വരെ

വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.

പരീക്ഷാ രജിസ്‌ട്രേഷൻ

എം ജി സർവകലാശാലയുമായി സംയോജിച്ച് കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ജോയിന്റ് പ്രോഗ്രാം ഇൻ എം എസ് സി കെമിസ്ട്രി (നാനോസയൻസ് ആൻഡ് നാനോടെക്നോളജി)/ എം എസ് സി ഫിസിക്സ് (നാനോസയൻസ് ആൻഡ് നാനോടെക്നോളജി) (ജോയിന്റ് സി എസ് എസ് – റെഗുലർ/ സപ്ലിമെന്ററി), മെയ് 2024  പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 15 മുതൽ 20 വരെയും  പിഴയോടുകൂടെ ജൂൺ 22 വരെയും അപേക്ഷിക്കാം.

അസിസ്റ്റൻറ് പ്രൊഫസർ

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഡിപ്പാർട്ട്മെൻറ് ഓഫ് കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠനവകുപ്പിൽ സ്റ്റാറ്റിസ്റ്റിക്സ് വിഷയത്തിൽ മണിക്കൂർ വേതന അടിസ്ഥാനത്തിൽ (പാർട്ട് ടൈം) അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ ഒഴിവുണ്ട്. വാക്ക് ഇൻ ഇൻ്റർവ്യൂ ജൂൺ ആറിന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ വച്ച് നടക്കും. യൂ ജീ സി മാനദണ്ഡപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇൻറർവ്യൂവിന് ഹാജരാകണം. ഫോൺ: 7510396517

പി ജി പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കണ്ണൂർ സർവകലാശാലയുടെ  അഫിലിയേറ്റഡ്  കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലേക്ക് 2024 -25 അധ്യയന വർഷത്തെ ഏകജാലക സംവിധാനം വഴിയുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി 2024  ജൂൺ 30. രജിസ്ട്രേഷൻ സംബന്ധമായ വിശദവിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.

About The Author