കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഡോ. കെ കെ സാജു കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ചുമതലയേറ്റു

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. കെ കെ സാജു കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ചുമതലയേറ്റു. കേരളത്തിലെ പ്രമുഖ സർവകലാശാലകളിൽ ഒന്നാണ് കണ്ണൂർ സർവകലാശാലയെന്നും സർവകലാശാലയെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനുള്ള ആത്മാർത്ഥമായ എല്ലാ പരിശ്രമങ്ങളും എന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

അസിസ്റ്റന്റ് പ്രൊഫസർ

കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. യു ജി സി നിഷ്കർഷിക്കുന്ന യോഗ്യതകൾ ഉള്ള താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സല്‍ സർട്ടിഫിക്കറ്റുകൾ സഹിതം 05.06.2024 (ബുധനാഴ്ച്ച)  രാവിലെ 11 മണിക്ക് പഠനവകുപ്പിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921288025, 8289918100

സർവകലാശാലാ സെനറ്റ്

കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് ജനറൽ കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി യൂണിയൻ  മണ്ഡലത്തിൽ നിന്ന് 01.06.2024 ലെ വോട്ടെണ്ണലിൽ താഴെ പറയുന്നവർ തെരഞ്ഞെടുക്കപ്പെട്ടു.

1 അഖില പീറ്റർ

എം ബി എ ഒന്നാം വർഷം

പീപ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് സ്റ്റഡീസ്, മുന്നാട്

2 അൽന വിനോദ്

ബി  എ ഇംഗ്ലീഷ് ഒന്നാം വർഷം

കോ-ഓപ്പറേറ്റീവ് ആർട്സ് & സയൻസ് കോളേജ്, മാടായി

3 ആര്യ കെ

എം എ ജേർണലിസം & മീഡിയ സ്റ്റഡീസ്  ഒന്നാം വർഷം

ഡിപ്പാർട്മെന്റ് ഓഫ്  ജേർണലിസം & മീഡിയ സ്റ്റഡീസ്

കണ്ണൂർ യൂണിവേഴ്സിറ്റി ക്യാമ്പസ്

മാങ്ങാട്ടുപറമ്പ്

4 ആഷിത്ത് അശോകൻ ടി

ബി എ എൽ എൽ ബി മൂന്നാം വർഷം

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്

കണ്ണൂർ യൂണിവേഴ്സിറ്റി ഡോ. ജാനകി അമ്മാൾ ക്യാമ്പസ്

പാലയാട്

5 ഫർഹാന ടി പി

എം എസ് സി കെമിസ്ട്രി രണ്ടാം വർഷം

സർ സയ്യദ് കോളേജ് തളിപറമ്പ്

6 മുഹമ്മദ് ഹസീബ് ടി കെ

എൽ എൽ ബി രണ്ടാം വർഷം

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്

കണ്ണൂർ യൂണിവേഴ്സിറ്റി, മഞ്ചേശ്വരം ക്യാമ്പസ്

7 നന്ദഗോപാൽ കെ വി

ബി എസ് സി ഫിസിക്സ് രണ്ടാം വർഷം

ഗവ: കോളേജ് മാനന്തവാടി

8 സഞ്ജീവ് പി എസ്

ബി എ എൽ എൽ ബി നാലാം വർഷം

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്

കണ്ണൂർ യൂണിവേഴ്സിറ്റി

ഡോ. ജാനകി അമ്മാൾ ക്യാമ്പസ്

പാലയാട്

9 വൈഷ്ണവ് മഹേന്ദ്രൻ

ബി എ എൽ എൽ ബി രണ്ടാം വർഷം

സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്

കണ്ണൂർ യൂണിവേഴ്സിറ്റി, ഡോ. ജാനകി അമ്മാൾ ക്യാമ്പസ്

പാലയാട്

10 സൂര്യ അലക്സ്

റിസർച്ച് സ്കോളർ

ഡിപ്പാർട്മെന്റ് ഓഫ് സ്റ്റഡീസ് ഇൻ ഇംഗ്ലീഷ്

കണ്ണൂർ യൂണിവേഴ്സിറ്റി ഡോ. ജാനകി അമ്മാൾ ക്യാമ്പസ്

പാലയാട്

പരീക്ഷാവിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 26.06.2024 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം ബി എ (റെഗുലർ/ സപ്ലിമെന്ററി) ഏപ്രിൽ 2024 പരീക്ഷകൾക്ക് 03.06.2024 മുതൽ 06.06.2024 വരെ പിഴയില്ലാതെയും 07.06.2024 വരെ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ്‌. പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

എം ബി എ – മേഴ്‌സി ചാൻസ്

അഫിലിയേറ്റഡ് കോളേജുകളിലും സെന്ററുകളിലും 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള രണ്ടാം സെമസ്റ്റർ എം ബി എ മേഴ്‌സി ചാൻസ് (ഏപ്രിൽ 2024)പരീക്ഷകൾക്ക് പിഴയില്ലാതെ 03.06.2024 മുതൽ 06.06.2024 വരെയും പിഴയോടുകൂടി 07.06.2024 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാൻസ് പരീക്ഷ എഴുതുവാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വിജ്ഞാപനത്തിൽ പ്രതിപാദിച്ച പ്രകാരം ഫീസ്അടച്ച് റീ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കേണ്ടതാണ്. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

About The Author