കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ടൈം ടേബിൾ

രണ്ടാം സെമസ്റ്റർ ബിരുദം (2014  മുതൽ 2018 അഡ്മിഷൻ വരെ – മേഴ്‌സി ചാൻസ് ഉൾപ്പെടെ), രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, എപ്രിൽ 2024 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ട്രയൽ അലോട്ട്മെന്റ്

2024 -25  അധ്യയന വർഷത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള (ബി എ അഫ്സൽ-ഉൽ-ഉലമ ഒഴികെ) ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്തു ട്രയൽ അലോട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

പഠിതാവിനെ കേന്ദ്രീകരിച്ച് കൊണ്ടുള്ള രീതിയിൽ ആയിരിക്കണം വിദ്യാഭ്യാസ സമ്പ്രദായം: ഡോ. ആർ ബിന്ദു

പഠിതാവിനെ കേന്ദ്രീകരിച്ച് കൊണ്ടുള്ള രീതിയിൽ ആയിരിക്കണം പുതിയ വിദ്യാഭ്യാസ സമ്പ്രദായമെന്നും സ്വയം വിഷയങ്ങൾ തെരഞ്ഞെടുത്തു കൊണ്ട് പഠിക്കാനുള്ള അവസരം വിദ്യാർത്ഥികൾ ഉപയോഗിക്കണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. നാലുവർഷ ബിരുദ പ്രോഗ്രാ (എഫ് വൈ യു ജി പി) മുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ അക്കാദമിക് സമൂഹവുമായി നടത്തിയ കൂടിക്കാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ സർവകലാശാലാ ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സർവകലാശാലാ വൈസ് ചാൻസലർ സീനിയർ പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദൻ അധ്യക്ഷത വഹിച്ചു. സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെയും സർവകലാശാലാ പഠനവകുപ്പുകളിലെയും എഫ് വൈ യു ജി പി കോർഡിനേറ്റർമാരും പ്രിൻസിപ്പാൾമാരും പങ്കെടുത്ത ചടങ്ങിൽ അധ്യാപകരുടെയും കോർഡിനേറ്റർമാരുടെയും സംശയങ്ങൾക്ക് മന്ത്രി മറുപടി നൽകി. കെ എസ് എച്ച് ഇ റിഫോംസ് ഇംപ്ലിമെന്റേഷൻ സെൽ റിസർച്ച് ഓഫീസർമാരായ ഡോ. കെ സുധീന്ദ്രൻ, ഡോ. വി ഷഫീക്ക് എന്നിവർ ഓറിയെന്റേഷൻ ക്ലാസുകൾ കൈകാര്യം ചെയ്തു. രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സിന്റിക്കേറ്റംഗങ്ങളായ എൻ സുകന്യ, കെ വി പ്രമോദ്‌കുമാർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പരീക്ഷാ കൺട്രോളർ ഡോ. ബി മുഹമ്മദ് ഇസ്മായിൽ നന്ദി പറഞ്ഞു.

About The Author