വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സാഹസിക ടൂറിസം സംരംഭകര്‍ക്ക് ഡിടിപിസി പരിശീലനം ജൂണ്‍ 12 ന്

സാഹസിക ടൂറിസം മേഖലയില്‍ നിലവില്‍  പ്രവര്‍ത്തിക്കുന്നതും പുതിയതായി പ്രവര്‍ത്തനം  തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വേണ്ടി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പരിശീലനം ജൂണ്‍ 12 ന് കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍ നടക്കും. കയാക്കിങ്ങ് പോലുള്ള ജലസാഹസിക പരിപാടികള്‍, ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍മാര്‍ തുടങ്ങിയവരെ ഉദ്ദേശിച്ചാണ് രണ്ടാം ഘട്ടം. ട്രക്കിങ്ങ്്, ഹൈക്കിങ്ങ്്, പക്ഷി നിരീക്ഷണം, സൈക്ലിങ്ങ്് ടൂറുകള്‍, സിപ്പ് ലൈന്‍ , ഹൈ റോപ്‌സ് കോഴ്‌സുകള്‍, റോക്ക് ക്ലൈംമ്പിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ വാള്‍ ക്ലൈംബിങ്ങ്, സാഹസിക യാത്രകള്‍, ബോട്ട് വാട്ടര്‍ സ്‌പോര്‍ട്‌സ് റൈഡുകള്‍, പാരാസെയ്‌ലിങ്ങ്, വാട്ടര്‍ സ്‌കൈയിംഗ്, ജെറ്റ് സ്‌കീ, പേഴ്‌സണല്‍ വാട്ടര്‍ക്രാഫ്റ്റ്, വിന്‍ഡ്‌സര്‍ഫിംഗ്, ഡിങ്കി സെയിലിംഗ്, കനോയിംഗ്, സ്‌കൂബ ഡൈവിംഗ്, വൈറ്റ് വാട്ടര്‍ റാഫ്റ്റിങ്ങ്്, ബാംബൂ റാഫ്റ്റിങ്ങ്്, പാരാഗ്ലൈഡിങ്ങ്, ഹാന്‍ഡ് ഗ്ലൈഡിങ്ങ് തുടങ്ങിയവയുടെ അനുമതി, കേരള മാരി ടൈം ബോര്‍ഡ് ലൈസന്‍സുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവന്‍ രക്ഷാ മാര്‍ഗങ്ങള്‍ പോലെ സാഹസിക വിനോദ സഞ്ചാര പരിപാടികള്‍ക്കു അത്യാവശ്യമായ പരിശീലനങ്ങളെക്കുറിച്ചുള്ള അവബോധമുണ്ടാക്കാനും ക്ലാസ്സ് ലക്ഷ്യമിടുന്നു.
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കീഴില്‍ ഗോവയില്‍ പ്രവര്‍ത്തിച്ച് വരുന്ന  നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍സ്പോര്‍ട്‌സ് , സംസ്ഥാനത്ത് സാഹസിക പ്രവര്‍ത്തനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കേണ്ട സ്ഥാപനമായ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഹൗസ്‌ബോട്ടുകള്‍  ഉള്‍പ്പെടെയുള്ളവയുടെ അനുമതി നല്‍കേണ്ട  കേരള മാരിടൈം ബോര്‍ഡ്, കോസ്റ്റല്‍ പോലീസ് എന്നിവയുടെ ക്ലാസ്സ് പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാകും.  റുേരസമിിൗൃ.രീാ എന്ന വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ ആയോ , ഡിടിപിസി ഓഫീസില്‍ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യാം. 100 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീ. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2706336 ,9447524545 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

നെറ്റ് സീറോ കാര്‍ബണ്‍; സര്‍ക്കാര്‍ ഓഫീസുകളില്‍ ഊര്‍ജ ഓഡിറ്റിങ്ങ്

ഹരിത കേരളം മിഷന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ കാമ്പെയിനിന്റെ ഭാഗമായി ജില്ലയിലെ 14 തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ കാര്യാലയങ്ങളുടെ ഊര്‍ജ്ജ ഉപയോഗം സംബന്ധിച്ച് ഓഡിറ്റ് നടത്തും. വേള്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നടത്തുന്ന ഊര്‍ജ ഓഡിറ്റിങ്ങിന്റെ ജില്ലാ തല പരിശീലനം പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്നു.പഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ പരിശീലനം ഉദ്ഘാടനം ചെയ്തു. ഹരിത കേരളം മിഷന്‍ ജില്ലാ കോ -ഓര്‍ഡിനേറ്റര്‍ ഇകെ സോമശേഖരന്‍ അധ്യക്ഷത വഹിച്ചു. എ സന്തോഷ് പരിശീലന ക്ലാസ്സ് നയിച്ചു. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജില്ലാ കോര്‍ ഗ്രൂപ്പ് അംഗം കെ കെ സുഗതന്‍, പഞ്ചായത്ത് സെക്രട്ടറി പി പി  സജിത എന്നിവര്‍ സംസാരിച്ചു.

ജില്ലയിലെ ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഉദയഗിരി, കുറുമാത്തൂര്‍, പായം, പെരളശ്ശേരി, ചെറുകുന്ന്, കണ്ണപുരം, മുഴക്കുന്ന്,  മുഴപ്പിലങ്ങാട്,  പിണറായി,  ധര്‍മ്മടം,  അഞ്ചരക്കണ്ടി , വേങ്ങാട്, കടമ്പൂര്‍, ചെമ്പിലോട്  എന്നീ പഞ്ചായത്തുകളിലാണ് സര്‍വ്വെ.

കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെയും കാര്‍ബണ്‍ ശേഖരണത്തിന്റെയും അളവുകള്‍ കണ്ടുപിടിച്ച് താരതമ്യം ചെയ്യുക,  വിശകലനം നടത്തി കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിനും കാര്‍ബണ്‍ തുല്യതാവസ്ഥ കൈവരിക്കുന്നതിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ്  ജില്ലയിലെ വിവിധ മേഖലകളില്‍ നടക്കുന്നത്.

എസ് പി സി അധ്യാപകര്‍ക്ക് സഹവാസ ക്യാമ്പ്

എസ് പി സി  പ്രൊജക്റ്റ്  കണ്ണൂര്‍ സിറ്റിയുടെ  പരിധിയിലെ  യൂണിറ്റുകളില്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ചുമതല വഹിക്കുന്ന അധ്യാപകര്‍ക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.അഞ്ചരക്കണ്ടി ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് ക്യാമ്പ് നടന്നത് .

എസ്  പി  സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ  രാജേഷ് പതാക ഉയര്‍ത്തി. അഡീഷണല്‍ എസ്പി പി ബാലകൃഷ്ണന്‍,  കൂത്തുപറമ്പ് എ സി പി കെ വി വേണുഗോപാല്‍ , ജില്ലാ നാര്‍ക്കോട്ടിക് സെല്‍ എ സി പി സി കെ സുനില്‍കുമാര്‍, കണ്ണൂര്‍ ഡയറ്റ് ഫാക്കല്‍റ്റി .സന്തോഷ് കുമാര്‍, വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ്  രാഹുല്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു ,അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ലോഹിതാക്ഷന്‍ എന്നിവര്‍ ക്യാമ്പ് അംഗങ്ങളുമായി സംവദിച്ചു.

സ്‌കൂള്‍ തലത്തില്‍ നല്‍കേണ്ട ഫിസിക്കല്‍ ട്രെയിനിങ്ങ്, പരേഡ്, ഫീല്‍ഡ് വിസിറ്റ്, ഇന്‍ഡോര്‍ ക്ലാസുകള്‍, പഠന പ്രോജക്ടുകള്‍, ഓഫീസ് കാര്യനിര്‍വ്വഹണം എന്നിവയും അധ്യാപകര്‍ പരിശീലിച്ചു.പ്രകൃതി നിരീക്ഷണം, പ്രാദേശിക ചരിത്ര പഠനം എന്നിവയുടെ ഭാഗമായി ക്യാമ്പ് അംഗങ്ങള്‍ കണ്ണവം കാട് ,തൊടീക്കളം ക്ഷേത്രത്തിലെ ചുമര്‍ചിത്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു.

സ്വയം തൊഴില്‍ വായ്പ

കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 18 മുതല്‍ 55 വയസ്സു വരെ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ വിതരണം ചെയ്യുന്നു. വസ്തു അല്ലെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ജാമ്യം വേണം. താല്പര്യമുള്ള വനിതകള്‍ വനിതാ വികസന കോര്‍പ്പറേഷന്‍ കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അപേക്ഷ ഫോം www.kswdc.org   എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0497- 2701399, 9778019779

താല്‍കാലിക അധ്യാപക നിയമനം

ജി വി എച്ച് എസ് എസ് കതിരൂര്‍ വി എച്ച് എസ് ഇ വിഭാഗത്തില്‍ ഒഴിവുള്ള നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് സീനിയര്‍, കെമിസ്ട്രി സീനിയര്‍, വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഡി എന്‍ എച്ച്, ടി ടി ഐ എന്നീ തസ്തികയിലേക്ക് താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 1 ശനിയാഴ്ച സ്‌കൂളില്‍ നടക്കും. ഇംഗ്ലീഷ് സീനിയര്‍, കെമിസ്ട്രി വിഷയങ്ങളുടെ കൂടിക്കാഴ്ച രാവിലെ 10 മണി മുതല്‍. വൊക്കേഷണല്‍ വിഷയങ്ങളുടെ കൂടിക്കാഴ്ച ഉച്ചയ്ക്ക് 2 മണി മുതല്‍.  നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് ബന്ധപ്പെട്ട വിഷയത്തില്‍ പിജി, ബി എഡ്, സെറ്റ്,  വൊക്കേഷണല്‍ വിഷയങ്ങള്‍ക്ക് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്/  ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്നിവയിലേതെങ്കിലുമുള്ള എഞ്ചിനീയറിങ്ങ് ബിരുദമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 7510153050,  9947085920.

അഴീക്കല്‍  ഗവ: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി  സ്‌കൂളില്‍  വി എച്ച് എസ് ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ( ജൂനിയര്‍), ഫിസിക്‌സ്, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ( ഇഡി) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ ( മാസ്റ്റര്‍ ബിരുദം, ബി എഡ്, സെറ്റ്) അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന്  രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ എത്തണം.

ഗവ: വി.എച്ച്.എസ്.എസ് തോട്ടടയില്‍ വൊക്കേഷണല്‍ ടീച്ചര്‍ പ്ലംബര്‍ ജനറല്‍, വൊക്കേഷണല്‍ ടീച്ചര്‍ ഫോര്‍വീലര്‍ സര്‍വ്വീസ് ടെക്‌നീഷ്യന്‍, നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇ.ഡി എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപക ഒഴിവ്.  അഭിമുഖം : ജൂണ്‍ മൂന്നിന്  ഉച്ചക്ക് രണ്ട് മണിക്ക്  തോട്ടട ഗവ: വി.എച്ച്.എസ്.എസ്-ല്‍ കുടുതല്‍ വിവരങ്ങള്‍ക്ക് : 9447647340, 9447319053.

ഫാഷന്‍ ഡിസൈന്‍  കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ (എടിഡിസി)  കണ്ണൂര്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ  ഡിഗ്രി കോഴ്‌സായ ഫാഷന്‍ ഡിസൈന്‍  ആന്റ്  റീട്ടെയില്‍ ( ബിവോക് എഫ്ഡിആര്‍)  ഒരു  വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സായ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ( എഫ്ഡിടി) എന്നിവയിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവര്‍  സ്ഥാപനവുമായി  ബന്ധപ്പെടണം.

അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍ കിന്‍ഫ്ര ടെക്‌സ്‌റ്റൈല്‍ സെന്റര്‍, നാടുകാണി, പള്ളിവയല്‍ പി ഒ,  തളിപ്പറമ്പ,  കണ്ണൂര്‍ 670142, മൊബൈല്‍: 8301030362,  9995004269 , ഓഫീസ് : 0460 2226110

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

കണ്ണൂര്‍ ജില്ലയില്‍ ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് കാറ്റഗറി നമ്പര്‍  725/2022) വിവിധ വകുപ്പുകള്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് (ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നമ്പര്‍  726/ 2022) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

About The Author