സമഗ്രശിക്ഷാ ജില്ലാ പ്രൊജക്ട് ഓഫീസ് എക്കൗണ്ട്‌സ് ഓഫീസര്‍ പി വി സുഗതകുമാരി വിരമിച്ചു

സമഗ്രശിക്ഷാ ജില്ലാ പ്രൊജക്ട് ഓഫീസ് എക്കൗണ്ട്‌സ് ഓഫീസര്‍ പി വി സുഗതകുമാരി 36 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിച്ചു.  വയനാട് നൂല്‍പ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറിയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ് കണ്ണൂര്‍, വടകര, പാലയാട് ഡയറ്റ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസ്, കണ്ണൂര്‍ നോര്‍ത്ത്, പാപ്പിനിശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ഇടുക്കി എസ് എസ് കെ ഓഫീസ് അക്കൗണ്ടസ് ഓഫീസറായിരിക്കെയാണ് കണ്ണൂരില്‍ എത്തിയത്. തളാപ്പ് സ്വദേശിയാണ്. ഭര്‍ത്താവ് അഡ്വ. ഉണ്ണികൃഷ്ണന്‍. ഷിനോര്‍, ഷിബിന്‍ എന്നിവര്‍ മക്കള്‍.

About The Author