ഗാന്ധിയായിരുന്നു ഏറ്റവും വലിയ ആർ എസ് എസ് വിരോധി; എ എ റഹീം
മഹാത്മാഗാന്ധിയെ അപമാനിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്ന് എ എ റഹീം. ഗാന്ധി വധത്തെ തുടർന്നാണ് ആർഎസ്എസിനെ ലോകം അറിഞ്ഞതെന്നാണ് മോദി പറയേണ്ടിയിരുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഗാന്ധി നിന്ദയാണ് മോദി നടത്തിയിരിക്കുന്നതെന്നും എ എ റഹീം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ അറിയപ്പെട്ടതിന് ശേഷമാണ് ഗാന്ധിയെ ഇന്ത്യ അറിഞ്ഞത് എന്നതാണ് സത്യം.
ഗാന്ധി വെറുപ്പിന്റെ പ്രവാചകൻ ആയിരുന്നില്ല .വെറുപ്പന്റെയും വിദ്വേഷത്തിന്റെയും പ്രചാരകനാണ് മോദി. ഗാന്ധിയായിരുന്നു ഏറ്റവും വലിയ ആർ എസ് എസ് വിരോധി. തുടർച്ചയായി മോദി നടത്തുന്നത് രാജ്യവിരുദ്ധ നിലപാട് എന്നും റഹിം എം പി വ്യക്തമാക്കി.ഇത് തുറന്ന് കാട്ടാൻ നിരന്തര ഇടപെടൽ ഉണ്ടാകും.ജനങ്ങളോട് ഗാന്ധി ആരാണെന്ന കാര്യം തുറന്ന് പറഞ്ഞു കൊണ്ടേ ഇരിക്കും.