മയ്യിലിൽ പ്രാവുകൾ കൂട്ടത്തോടെ ചത്ത സംഭവം: അന്വേഷണത്തിന് നിർദേശം

പ്രാവുകൾ കൂട്ടത്തോടെ പിടഞ്ഞ് വീണ് ചത്ത സംഭവത്തിൽ വിശദമായ അന്വേഷണത്തിന് നിർദേശം നൽകി. കളക്ടർ അരുൺ കെ വിജയൻ ആരോഗ്യ വകുപ്പിനും മൃഗ സംരക്ഷണ വകുപ്പിനും അന്വേഷണത്തിന് നിർദേശം നൽകിയത്. മയ്യിൽ നിരന്തോടിന് സമീപം തറക്കെ പീടികക്ക് സമീപത്തെ എം വി പ്രദീപന്റെ വീടിന് സമീപത്തെ പറമ്പിലും വയലിലുമാണ് കഴിഞ്ഞ ദിവസം പ്രാവുകൾ പിടഞ്ഞ് വീണ്‌ ചത്തത്.

ആരോഗ്യവകുപ്പ് അധികൃതർ വയലുകളിലെത്തി പ്രാവുകളുടെ അവശിഷ്ടങ്ങളും വയലിലിൽ ഇക്കിയ നെൽ വിത്തുകളുടെ സാംപിളും പരിശോധനയ്ക്കായി എടുത്തു. പ്രാവുകളുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് അനുസരിച്ച് പ്രതിരോധ നടപടികൾ കൈക്കൊള്ളും.

About The Author