മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; കേരളത്തിൻ്റെ ആവശ്യത്തിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന കേരളത്തിൻ്റെ ആവശ്യത്തിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ. കുമളിക്ക് സമീപം ലോവർ ക്യാമ്പിൽ കർഷക മാർച്ച് നടത്തി. പെരിയാർ വൈഗ ഇറിഗേഷൻ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യവുമായി കേരളം മുമ്പോട്ട് പോകുമ്പോൾ പ്രതിഷേധ സമരവുമായി തമിഴ്നാട്ടിലെ കർഷക സംഘടനകൾ രംഗത്ത് വരുന്നു. മൂന്നാറിനു പുറമെ ലോവർ ക്യാമ്പിലും തമിഴ്നാട് കർഷകർ പ്രതിഷേധ പരിപാടികൾ നടത്തി. ലോവർ ക്യാമ്പ് പോലീസ് സ്റ്റേഷനു സമീപത്ത് നിന്ന് ആരംഭിച്ച മാർച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ശില്പി ജോൺ പെന്നി ക്വക്കിൻ്റെ സ്മാരകത്തിന് മുമ്പിൽ പോലീസ് തടഞ്ഞു.

പുതിയ അണക്കെട്ട് എന്ന കേരളത്തിൻ്റെ ആവശ്യം ഉപേക്ഷിക്കുക, ബേബി ഡാമിനു സമീപമുള്ള മരങ്ങൾ മുറിച്ച് നിലവിലെ അണക്കെട്ട് ബലപ്പെടുത്തുക, തേക്കടി ആനവച്ചാൽ പാർക്കിംങ്ങ് ഗ്രൗണ്ട് വിട്ടുനൽകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിച്ചത്.

About The Author