മഴക്കെടുതിയിൽ പയ്യന്നൂർ കേളോത്ത് വീട് തകർന്നു

മഴക്കെടുതിയിൽ പയ്യന്നൂർ കേളോത്ത് താമസിക്കുന്ന കണ്ണോത്ത് ഉണ്ണിയുടെ വീട് പൂർണ്ണമായും തകർന്നു. ഉണ്ണിയുടെ ഭാര്യയും രണ്ട് മക്കളും സഹോദരനുമടങ്ങുന്ന കുടുംബമാണ് വീട്ടിൽ താമസിച്ചിരുന്നത്. അപകട സമയത്ത് പുറത്തേ വരാന്തയിൽ നിന്നും എല്ലാവരും ഭക്ഷണം കഴിക്കുകയായിരുന്നു. ആളപയമൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു.

നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർ ഹസീന കാട്ടൂർ, നഗരസഭ ഓവർസിയർ കെ.എം.പ്രജീഷ്ബാബു, വില്ലേജ് ഓഫീസർ എം. പ്രദീപൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

About The Author